മാനന്തവാടി : വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു ള്ള തിരഞ്ഞെടുപ്പിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുന്നതായി പരാതി.
റവന്യു, പഞ്ചായത്ത് വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഓഫീസുകളില്‍ നിരവധി ആവശ്യങ്ങള്‍ക്കായെത്തുന്ന സാധാരണക്കാരെയാണ് ഉദ്യോഗസ്ഥര്‍ വട്ടംകറക്കുന്നത്.
പഞ്ചായത്ത് ഓഫീസുകളിലെ വിവാഹ രജിസ്ട്രേഷന്, കെട്ടിടങ്ങളുടെ നികുതി സ്വീകരിക്കല്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ പല ആവശ്യങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെപേരില് നിരാകരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കാത്തവര്പോലും ഇതിന്റെ പേരില്‍ ജനങ്ങളെ വലയ്ക്കുകയാണ്. വിദ്യാഭ്യാസ വായ്പകള്‍, കോളേജ് പ്രവേശനം തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്കുപോലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ല.
പല ഓഫീസുകളിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സാഹചര്യമാണ് കീഴുദ്യോഗസ്ഥര്‍ മുതലെടുക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: