തിരുവല്ല: ദേവീനാമങ്ങളുടെ പുണ്യവുമായി ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. പ്രത്യേക പൂജാവിധികളോടുള്ള ആരാധന ക്രമങ്ങളാണ് ഇനിയുള്ള ഒന്പതുനാള് ക്ഷേത്രങ്ങളില്‍ നടക്കുക. കടപ്ര–മാന്നാ ര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹജ്ഞാന യജ്ഞവും നവരാത്രി ഉത്സവവും 14മുതല്‍ 23വരെ നടക്കും. വെള്ളിനേഴി ഹരികൃഷ്ണന് കാര്‍മികത്വം വഹിക്കും. 20ന് 6.30ന് സര്‍വൈശ്വര്യപൂജ, 21 വൈകിട്ട് 6.30ന് പൂജവയ്പ്, 23ന് എട്ടിന് വിദ്യാരംഭം എന്നിവയും നടക്കും. 15ന് വൈകിട്ട് ആറിന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 16ന് വൈകിട്ട് ആറിന് നാരങ്ങാവിളക്ക്, 19ന് നാലിന് രുക്മിണീസ്വയംവര ഘോഷയാത്ര, എട്ടിന് തിരുവാതിര
ഉത്രമേല്‍ ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം 15മുതല്‍ 23വരെ നടത്തും. 14ന് വൈകിട്ട് 4.30ന് വേങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് വിഗ്രഹ ഘോഷയാത്ര പുറപ്പെടും. 6.30ന് രാജീവ് അമ്പലപ്പുഴ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. എല്ലാ ദിവസവും രാവിലെ 7ന് പാരായണം തുടങ്ങും. 12 മണിക്കും വൈകിട്ട് 7നും ദിവസേന പ്രഭാഷണം ഉണ്ടാകും. ഒരു മണിക്ക് പ്രസാദമൂട്ട്. 17ന് രാവിലെ 9ന് നവഗ്രഹപൂജ. 20 ന് 5.30ന് സര്‍വൈശ്വര്യപൂജ. 23ന് 10.30ന് അവഭൃഥസ്നാനം, തുടര്‍ന്ന് മഹാപ്രസാദമൂട്ട് എന്നിവയും നടക്കും.
പരുമല പനയന്നാര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ ദേ വീഭാഗവത നവാഹയജ്ഞം ഇന്നലെ തുടങ്ങി. രാവിലെ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാട് ദീപം തെളിയിച്ചു. എല്ലാ ദിവസവും അന്നദാനം ഉണ്ടാകും. 20ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര. 20ന് പൂജവയ്പും 23ന് രാവിലെ വിദ്യാരംഭവും നടക്കും.
മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ഉത്സവവും നവാഹയജ്ഞവും 14 മുതല്‍ 22വരെ നടക്കും. ഇന്ന് അഞ്ചിന് ഡോ. ബ്രഹ്മവിദ്യാനന്ദഭാരതി ഉദ്ഘാടനം ചെയ്യും. മാവേലിക്കര സുശീല്‍ യജ്ഞാചാര്യനായിരിക്കും. 14ന് രാവിലെ ഏഴിന് തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രതിഷ്ഠ നടത്തും.
രാത്രി എട്ടിന് സംഗീതസദസ് എന്നിവയും നടക്കും.
കാവുംഭാഗം തിരുഏറങ്കാവ് ദേവി ക്ഷേത്രം, കരുനാട്ടുകാവ് ദേവീക്ഷത്രം, മണിപ്പുഴ ഭഗവതിക്ഷേത്രം, പുത്തന്‍കാവ് ദേവീക്ഷത്രം, ചാത്തങ്കേരി ഭഗവതിക്ഷേത്രം, യമ്മര്‍കുളങ്ങര ഗണപതിക്ഷേത്രം, പുതുക്കുളങ്ങര ഭഗവതിക്ഷേത്രം, ശ്രീവല്ലഭ മഹാക്ഷേത്രം, നെന്മേലിക്കാവ് ദേവിക്ഷേത്രം, പെരിങ്ങര ലക്ഷ്മീ നാരായണ ക്ഷേത്രം, ചാത്തങ്കേരി അര്‍ദ്ധനാരീശ്വര ക്ഷേ ത്രം എന്നി വിടങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: