പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ പ്രചരണ മത്സരവും മുറുകുന്നു. കഴിയുന്നത്ര ചുവരുകളിലും മറ്റും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ളക്സുകളും പതിപ്പിക്കാനുള്ള മത്സരയോട്ടത്തിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. വളരെ ദിവസങ്ങള്‍ക്കു മുമ്പുതന്നെ തങ്ങളുടെ അനുഭാവികളുടേയും മറ്റും മതിലുകളില്‍ പോസ്റ്റററുകള്‍ പതിപ്പിക്കുന്നതിന് ബുക്കുചെയ്തിട്ടിരുന്നു. നഗരത്തിലും ഗ്രാമവീഥികളിലുംമെല്ലാം പരമാവധി പ്രചരണ പോസ്റ്ററുകള്‍ സ്ഥാപിക്കാനാണ് ഇപ്പോള്ശ്രമം നടക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ പോസ്റ്ററുകള്‍ നശിച്ചുപോകുന്നത് പ്രവര്‍ത്തകരെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇതു ഫ്ളക്സ് ബോര്‍ഡുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ കാരണമാകുന്നുണ്ട്, നിലവില്‍ മറ്റ് സ്ഥാപനങ്ങള്‍ അവരുടെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചവ മാറ്റി അവിടെ മത്സരാര്‍ത്ഥിയുടെ ഫ്ളക്സുകളും മറ്റും സ്ഥാപിക്കേണ്ട ശ്രമകരമായ അവസ്ഥയും നിലനില്ക്കുന്നു. എങ്കിലും മറ്റ് പാര്‍ട്ടികള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അവിടെ തങ്ങളുടെ മത്സരാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിക്കുന്നതിനായി പൂര്ണ്ണസമയവുംഅണികള് രംഗത്തുത്തുണ്ട്.
തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ പരമാവധി ചുമരുകളും, പോസ്റ്റുകളും മറ്റും പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍. പ്രിന്റ് ചെയ്തെടുക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണമുള്ളതുകൊണ്ട് സോഷ്യല്‍ മീഡിയകളിലും പ്രചരണം കൊഴുക്കുകയാണ്. നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏറ്റവും കൂടുതല്‍ ആള്‍ക്കാരിലേക്ക് ഇവ എത്തിക്കാം എന്നതാണ് സോഷ്യല്‍മീഡിയകളെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരമാവധി ജനങ്ങളുടെ മുമ്പിലെത്തിക്കാനുള്ള അണികളുടെ മത്സരമാണ് ഇനിയുമുള്ള ദിനങ്ങളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: