സ്വന്തം ലേഖകന്‍
തിരുവല്ല: പമ്പയും..മണിമലയും തഴുകിയുണര്‍ത്തുന്ന പ്രധാന പഞ്ചായത്താണ് കടപ്ര. ഒന്നര പതിറ്റാണ്ടായി ഇടതിനൊപ്പം നില്ക്കുന്ന പഞ്ചായത്തത്തില്‍ തിരഞ്ഞെടുപ്പ ചര്‍ച്ചകള്‍ മുറുകുകയാണ്.പതിനഞ്ചുവാര്ഡുകളുള്ള പഞ്ചായത്തിലെ 8 വാര്‍ഡുകള്‍ വിജയിച്ചാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയത്. പഞ്ചായത്തിലെ 5 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചപ്പോള്‍ രണ്ട്സ്വതന്ത്രന്മാരും വിജയിച്ചു. ഇടതു കോട്ടയെന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പരുമല പ്രദേശത്തടക്കം ഉടലെടുത്തിരിക്കുന്ന വിഭാഗീയ പ്രശ്നങ്ങളും, അസ്വാരസ്യങ്ങളും അധികാരത്തില്‍ തിരിച്ചെത്താന്‍ ഭരണ മുന്നണിക്ക് ഇക്കുറി വെല്ലുവിളിയാകും. എല്‍.ഡി.എഫ് ശക്തികേന്ദ്രമായ പരുമലപിടിക്കുകയാണ് യു.ഡി.എഫ്.മെനയുന്ന പ്രധാന തന്ത്രം. വലത് സ്വാധീന പ്രദേശങ്ങളായ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന ഗ്രൂപ്പു വഴക്കും , ബ്ലോക്ക് ഡിവിഷന് സംബന്ധിച്ച് പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ഉടലെടുത്ത കല്ലുകടിയും യൂഡിഎഫിന് ഇപ്പോള്‍ തന്നെ തലവേദനയായിട്ടുണ്ട്. ഇടതു വലതുമുന്നണികളുടെ പോരായ്മകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇക്കുറി കളത്തിലിറങ്ങുക. മേഖലയില്‍ പാര്‍ട്ടിക്ക് ഉണ്ടായിട്ടുള്ള സ്വീകാര്യതയും പാര്‍ട്ടിക്ക് ആവേശം നല്കുന്നു.നിര്‍ണായക സാന്നിധ്യമായിരുന്ന വാര്‍ഡുകളില്‍ ആസൂത്രിത ശക്തികളുടെ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ തവണ പരാജയം സംഭവിച്ചുവെങ്കിലും ഇത്തവണ വിജയിക്കുമെന്ന ഉറപ്പും പാര്‍ട്ടിക്കുണ്ട്.
ഭരണമുന്നണി ഏറെ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും യഥാര്‍ത്ഥ്യം ഇതാണെന്ന് നാട്ടുകാര്‍ പറയുന്നു. മിക്കയിടത്തെയും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമല്ല.കാര്‍ഷിക മേഖലക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞ ഭരണ സമിതിക്കായില്ല.പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ മുഖ്യമായി ആശ്രയിക്കുന്ന മൃഗാസ്പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അനുവദിക്കപ്പെട്ട ഫണ്ടുകള്‍ വിനിയോഗിക്കാതെ പണം നഷ്ടപ്പെടുത്തി. നെല്ല്,കരിമ്പ് എന്നിവ വ്യാപകമായി കൃഷിചെയ്തിരുന്ന പഞ്ചായത്തില്‍ നാമമാത്രമായാണ് ഇവകൃഷിചെയ്യുന്നത്.തരിശു രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചെങ്കിലും മുഴുവന്‍ വാര്‍ഡുകളിലും തരിശു നിലങ്ങള്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരമ്പരാഗത മത്സ്യബന്ധന കുടുംബങ്ങളുളള ഇവിടെ അവര്‍ക്കായി ജീവിത നിലവാരം മെച്ചപ്പെടുത്തുതിനു വേണ്ട ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ല. കാര്‍ഷിക മേഖല മെച്ചപ്പെടുത്താന്‍ കാര്യമായ പദ്ധതികള്‍ രൂപവത്കരിച്ച് നടപ്പിലാക്കാന്‍ ‘ഭരണ സമിതിക്കു സാധിച്ചില്ല.ആലുംതുരുത്തിയിലെ പഞ്ചായത്തു വക മാര്‍ക്കറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ലേലം നടത്താത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.ആറാം വാര്‍ഡിലെ പൊതു ശമ്ശാനത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് അഴിമതി ആരോപണവും നിലവിലുണ്ട്.2004 മുതല്‍ അപേക്ഷിച്ചിട്ടുള്ള ക്ഷേമ പെന്ഷന് പദ്ധതി ഇന്നും അനുവദിക്കപ്പെടാത്ത സ്ഥിതി തുടരുന്നു.കുടിവെള്ള പ്രശ്നമാണ് പഞ്ചായത്ത് നേരിടുന്ന മറ്റൊരു വെല്ലുവിളി.പഞ്ചായത്തിലെ ഗവണ്മെന്റ് ആയുര്‍വേദ ആസ്പത്രിക്ക് അടിസ്ഥന സൗകര്യം ഒരുക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.അഗതി ആശ്രയ പദ്ധതിയുടെ ഫണ്ട് വക മാറ്റി ചെലവഴിച്ചു എന്ന ആക്ഷേപവും നിലവിലുണ്ട്.പഞ്ചായത്ത് കെട്ടിടത്തിന്റെ പശ്ചത്തല സൗകര്യവും വഴരെ ശോചനീയമാണ്.കോലറയാറിന്റെ നവീകരണം നടക്കാതെ കിടക്കുന്നത് ഭരണ സമതിയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് വേണ്ട പരിഗണന നല്കാന് പഞ്ചായത്തിനായില്ല .നൂറുകണക്കിന് പട്ടികജാതിക്കാര്‍ താമസിക്കുന്ന പഞ്ചായത്തില്‍ വെറും 73 വീടുകള്‍ മാത്രമാണ് നിര്‍മിച്ചുനല്‍കിയത്. വര്‍ഷങ്ങളായി ഭരിച്ച പ്ഞ്ചായത്തില്‍ ഒരു മേഖലയില്‍ പോലും വികസനം പൂര്ണമാക്കാന് ഇടതിന് സാധിച്ചല്ല.പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ യുഡിഎഫും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ കടപ്ര നിവാസികള്‍ ഇതു തന്നെ ചര്‍ച്ചചെയ്യു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: