പാലക്കാട്: ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ വിജയപ്രതീക്ഷയുമായി ബിജെപി. നിയോജകമണ്ഡലത്തില്‍ ഇത്തവണ എല്ലാവാര്‍ഡുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. എസ്ജെഡിക്കും കോണ്‍ഗ്രസിനും തുല്യപ്രാതിനിധ്യവുമുള്ള ഇവിടെ മത്സരരംഗത്ത് ബിജെപിയുമുണ്ട്. 19 വാര്‍ഡുകളുള്ള നല്ലേപ്പിള്ളിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ജെഡിയുവിനായിരുന്നു മുന്‍തൂക്കം. ഇത്തവണ അഞ്ച് വാര്ഡിലധികം ബിജെപിക്കു കിട്ടുമെന്ന പ്രതീക്ഷയിലാണ്. 18 വാര്‍ഡുകളുള്ള കൊഴിഞ്ഞാമ്പാറയില്‍14 വാര്‍ഡുകള്‍ യുഡിഎഫിനായിരുന്നു. വടകരപതിയിലെ 17 വാര്‍ഡുകളില്‍ 10 വാര്‍ഡുകളില്‍ യുഡിഎഫാണ്. ചൂടേറിയ മത്സരമാണ് ഇത്തവണ എരുത്തേമ്പതിയില്‍ നടക്കുക. 14 വാര്‍ഡുകളുള്ള ഇവിടെ യുഡിഎഫ് ഭരണമാണെങ്കിലും ബിജെപിക്കും സിപിഎമ്മിനും രണ്ടു മെമ്പര്‍മാര്‍ വീതം ഉണ്ട്്. എന്നാല്‍ പാര്‍ട്ടിക്കകത്തുള്ള വിഭാഗീയതയും വികസനമുരടിപ്പും കാരണംവിവിധ പാര്‍ട്ടികളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ബിജെപിയിലേക്ക് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: