തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടന്നതോടെ ജില്ലാകോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തിരുവനന്തപുരം നഗരസഭിയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് വിഎം. സുധീരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഗൗരീശപട്ടം വാര്‍ഡ് ഘടകകഷിക്കു നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ഇതേ തുടര്‍ന്ന് വൈകുന്നേരം പ്രഖ്യാപിക്കാനിരുന്ന സ്ഥാനാര്‍ത്ഥി പട്ടിക രാത്രി വൈകിയാണ് പ്രഖ്യാപിക്കാനായത്. ആര്‍എസ്പിക്ക് സീറ്റ് നല്കാന് ധാരണയായി. കോണ്‍ഗ്രസ് 79 സീറ്റില്‍ മത്സരിക്കും. ആര്‍എസ്പി 5, ജെഡിയു 5, കേരളകോണ്‍ഗ്രസ് 3, സിഎംപി 3, മുസ്ലീംലീഗ് 5 സീറ്റിലും മത്സരിക്കും. വിമതരായി മത്സരിക്കുന്നവരെ പാര്‍ട്ടിയില്‍ തിരികെ എടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തം ഇഷ്ടക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമായി സീറ്റുകള്‍ മാറ്റിവച്ചുവെന്നാണ് ആരോപണം. ഗൗരീശപട്ടം വാര്‍ഡ് കേരള കോണ്‍ഗ്രസിനാണ് ന്ലകിയത്.
കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പട്ടം വാര്‍ഡ് ഇക്കുറി മാണികോണ്‍ഗ്രസിന് നല്കിയതു പ്രതിഷേധത്തിന് ഇടയാക്കി.രാത്രിയില്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിലേക്കും മാര്‍ച്ചിന് ഒരുങ്ങുകയാണ് ഐഗ്രൂപ്പ്പ്രവര്ത്തകര്. ജില്ലയില്‍ ഏറ്റവും പ്രാമുഖ്യമുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ ഇക്കുറി എ ഗ്രൂപ്പ് നേതാക്കള്‍ ആസൂത്രിതമായി ചേര്ന്നുചതിച്ചുവെന്നാണ് പരാതി.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് വീതം വയ്ക്കല്‍ പോലും ശരിയായി നടന്നില്ലെന്നാണ് പരാതി. ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പാണ് വല്ലാത്ത അമര്ഷത്തിലുള്ളത്. ഐ ഗ്രൂപ്പിന് ആധിപത്യമുള്ള കുന്നുകുഴി വാര്‍ഡ് ഇക്കുറിയും എഗ്രൂപ്പിന് നല്‍കിയെന്നാണ് അവരുടെ ഒരു പരാതി. അതോടൊപ്പം നന്ദന്‍കോടും എഗ്രൂപ്പിനാണ്. പേരൂര്ക്കടവാര്ഡില് നല്ല ജനസ്വാധീനമുള്ളതും മുമ്പ് വിജയിച്ചിട്ടുള്ളതുമായ സുദര്‍ശനനെ തഴഞ്ഞിട്ടാണ് എ ഗ്രൂപ്പിന് നല്‍കിയതെന്നാണ് പരാതി. രണ്ടുഗ്രൂപ്പുകളെയും പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്ത എം.എം. ഹസ്സന്, തമ്പാനൂര്‍ രവി, പാലോട് രവി( എ ഗ്രൂപ്പ്) കെ. മുരളീധരന്, വി.എസ്. ശിവകുമാര്‍, ശരചന്ദ്രപ്രസാദ്( ഐഗ്രൂപ്പ്) എന്നിവര്‍ സ്വന്തം ഇഷ്ടക്കാരെ കുത്തിനിറയ്ക്കാന്‍ വേണ്ട ശ്രമമാണ് നടത്തിയതെന്നും ആരോപണം ശക്തമായിട്ടുണ്ട്.
പ്രാദേശികനേതാക്കളുമായോ, ഡിസിസി ഭാരവാഹികളുമായോ പോലും ചര്‍ച്ചചെയ്യാതെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചിരിക്കുന്നത്. ഐഗ്രൂപ്പിന്റെ പ്രതിനിധികൂടിയായ ഡിസിസിപ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയ്ക്കാണെങ്കില് ജില്ലയിലെ ഗ്രൂപ്പിന്റെ കാര്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ബോധമില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ഇതിന് പുറമെ ഐഗ്രൂപ്പിന്റെ ശക്തരായ നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് ആക്കി സീറ്റ് തട്ടിയെടുക്കുകയാണെന്നും പരാതിയുണ്ട്. ഐ ഗ്രൂപ്പിന്റെ ശക്തനായ പ്രവര്‍ത്തകനായിരുന്ന രമേശനെ തങ്ങളുടെ പക്ഷം നിറുത്തി പാതിരപ്പള്ളി സീറ്റ് ഇത്തരത്തില്‍ തട്ടിയെടുത്തുകഴിഞ്ഞു. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ സാമുദായികസന്തുലിതാവസ്ഥപോലും പാലിച്ചിട്ടില്ല. മാത്രമല്ല ജനറല്‍ സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡം കെപിസിസി രൂപീകരിച്ചെങ്കിലും വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലത്തിലെ പതിനാലു വാര്‍ഡുകളില്‍ ഒരിടത്തുപോലൂം ജനറല്‍ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരെ മത്സരിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. ഈ മണ്ഡലത്തില്‍പ്പെട്ട കുറവന്‍കോണം ആര്എസ്പി്ക്കാണ്. അത് വനിതാസംവരണ വാര്‍ഡുമാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: