ബീജിങ്: ചൈനീസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. തായ്പേയിയുടെ ഹാവോ ചിങ് ചാന്-യുങ് ജാന്‍ ചാന് സഖ്യത്തെ ഫൈനലില്‍ കീഴടക്കി ഇന്തോ-സ്വിസ് ജോഡി, സ്കോര്‍: 6-7, 6-1, 10-8. സാനിയ-ഹിംഗിസ് സഖ്യത്തിന്റെ സീസണിലെ എട്ടാം കിരീടമാണിത്. തുടര്‍ച്ചയായ നാലാമത്തേതും.
ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ട ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്തോ-സ്വിസ് ജോഡി കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: