പള്ളുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളിലകപ്പെട്ട് സിപിഎം നേതൃത്വം വിയര്‍ക്കുന്നു. കൊച്ചി നഗരസഭാ ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇവര്‍ക്ക് പൊല്ലാപ്പായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളെന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ പോലും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. തങ്ങള്‍ നഗര്വാര്ഡില് സിപിഎം മുന്‍ കൗണ്‍സിലറും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ടി.കെ. ഷംസുദ്ദീന് പാര്‍ട്ടിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. അറിയപ്പെടുന്ന പിണറായി പക്ഷക്കാരനായ ഷംസുദ്ദീന് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിനാല്‍ സിപിഎം യോഗത്തില്‍ നിന്നും ഇറങ്ങി പോന്നിരുന്നു.
കച്ചേരിപ്പടി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തെരഞ്ഞെടുപ്പു ചുമതലകളില്‍ നിന്നും രാജിവെച്ചിരുന്നു.
കോണം ഡിവിഷനില്സ്ഥാനാര്ത്ഥി നിര്‍ണ്ണയത്തെ സംബന്ധിച്ച്തര്ക്കം രൂക്ഷമായിരുന്നു. സകലവിധ അടവുകളും പയറ്റി രംഗത്ത് പിടിച്ചു നില്ക്കാന് സിപിഎം പാടുപെടുകയാണ്.അതേസമയം പ്രദേശത്ത കോണ്‍ഗ്രസ്സിലും പ്രശ്നങ്ങളൊതുക്കാന്‍ കഴിയാതെ സീറ്റുമോഹികള്‍ നെട്ടോട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: