കണ്ണൂര്‍: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് വനം വകുപ്പും നെഹ്റു യുവകേന്ദ്രയും ജൂനിയര്‍ റെഡ്ക്രോസും സംയുക്തമായി മുഴപ്പിലങ്ങാട് ബീച്ചില്‍ നൂറ് വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, രാജന്, കെ.പി.രാഹുല്‍, എന്‍.ടി.സുധീന്ദ്രന്‍, കെ.അഭിമന്യു, എ.പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: