നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെ യുവനിരയ്ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്കി ബിജെപി 37 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഇരുമുന്നണികളെയും അപേക്ഷിച്ച് ബിജെപിയാണ് ആദ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്. പ്രചാരണത്തിലും ബിജെപി വളരെ മുന്നിലെത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെല്ലാവരും വാര്‍ഡുകളില്‍ ആദ്യ റൗണ്ട് പര്യടനവും പൂര്‍ത്തിയാക്കി. എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ ഭാരവാഹികളുള്‍പ്പെടെ ഏഴുപേരെ ഈ സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ദേശീയജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് മറ്റു ഏഴു വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ 11ന് പ്രഖ്യാപിക്കും. മണ്ഡലം പ്രസിഡന്റ് എന്‍. പി. ഹരി, ആര്. നടരാജന്, മഞ്ചന്തല സുരേഷ് എന്നിവരടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്ന വാര്‍ഡുകളും: ജെ. വിജയകുമാരന്‍നായര്‍-ആറാലുംമൂട്, ആര്. ശശികല-പുത്തനമ്പലം, എ.റ്റി. ജയശ്രീ-മൂന്നുകല്ലിന്മൂട്, കെ. ശ്രീലത-കൂട്ടപ്പന, കുമാരി ഗീത ബി.-പള്ളിവിളാകം, ജി. ശിവകുമാര്‍-പുന്നയ്ക്കാട്, വി. പത്മകുമാര്‍-കളത്തുവിള, എസ്. മായാദേവി-വടകോട്, ഒ. ശ്രീലത-മുട്ടയ്ക്കാട്, എസ്. രവീന്ദ്രന്-ഇളവനിക്കര, എല്‍. കമലം-മാമ്പഴക്കര, അഡ്വ. സ്വപ്നജിത്ത്-മുള്ളറവിള, എല്‍.ലൈല-പെരുമ്പഴുതൂര്‍, ജെ.എസ്. കുമാരി കവിത-ആലംപൊറ്റ, എച്ച്. പ്രസന്ന-പ്ലാവിള, സുരേഷ്കുമാര്‍ പി.ജി.-തൊഴുക്കല്‍, എസ്. ശിവകുമാര്‍-വഴുതൂര്‍, വി.എന്‍. ശശികല-തവരവിള, എസ്. രാജന്-കുളത്താമല്‍, ആര്. ബിന്ദു-ചായ്ക്കോട്ടുകോണം, കെ. ശാന്തി-മരുതത്തൂര്‍, എന്‍.എസ്. മായ-ഫോര്‍ട്ട്, എസ്. മോഹനകുമാര്‍-വഌങ്ങാമുറി, കെ.എസ്. അജിത-കൃഷ്ണപുരം, കെ.എം. വിജിത-രാമേശ്വരം, പി.വസന്ത ടീച്ചര്‍-നാരായണപുരം, എം. ഷിബുരാജ്കൃഷ്ണ-അമരവിള, റ്റി. രവീന്ദ്രന് നായര്‍-പിരായുംമൂട്, വി. അജിതകുമാരി-ഓലത്താന്നി, വി.കെ. പ്രശാന്ത്-കവളാകുളം, സി.എസ്. ചന്ദ്രകിരണ്‍-പനങ്ങാട്ടുകരി, വി. ഹരികുമാര്‍-നിലമേല്‍, കെ. ശിവപ്രസാദ്-മണലൂര്‍, എന്‍. കെ. ശശി-ഊരുട്ടുകാല, എന്‍. ഉഷാകുമാരി-ആലുംമൂട്, ജെ. ശ്രീദേവി-ബ്രഹ്മംകോട്, വി. ശ്രീകുമാരിഅമ്മ-അതിയന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: