പത്തനംതിട്ട: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താഴൂര്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസത്തെ പടയണിക്കളരിയ്ക്ക് തുടക്കം. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. കെ.എസ്. രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പടയണി ആചാര്യനും പ്രോഗ്രാം ഡയറക്ടറുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന പടയണി കലാകാരനായ പുല്ലാട് സി.പി. രാഘവന് നായര്‍ ആശാന്, പാലക്കാട് കടമ്പഴിപ്പുറം നാട്യശാസ്ത്രയിലെ പ്രൊഫ. ജി. ദിലീപന്, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ പി.ജി. സുരേഷ് കുമാര്‍, ഡിറ്റിപിസി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, താഴൂര്‍ ദേവസ്വം പ്രസിഡന്റ് ജി. ജയപ്രകാശ്, സെക്രട്ടറി ജി. രവീന്ദ്രന് നായര്‍, ഖജാന്‍ജി ഇ.ജി. സുകുമാരന്‍ നായര്‍, സംഘാടക സമിതിയംഗം വാഴമുട്ടം മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കല്ലൂപ്പാറ, കുരമ്പാല, കടമ്മനിട്ട, പുല്ലാട്, ഓതറ എന്നീ കളരിസംഘങ്ങള്‍ തപ്പുകൊട്ട്-1, കോലടി പന്നത്താവടി, അന്തോനി തപ്പുകൊട്ട്-2, താവടി, തപ്പുകൊട്ട്-3, കുട്ടമറുത, അന്തരയക്ഷി മാടന്-1, കാലയക്ഷി മാടന്-2, തള്ളമറുത ശിവകോലം, അരക്കിയക്ഷി, വേലകളി ആണ്ടികോലം, കാലന് കോലം, പുലവൃത്തം-1 എന്നിവ അവതരിപ്പിച്ചു. സെമിനാറില്‍ ഡോ. ബി. രവികുമാര്‍ കോലമെഴുത്തിലെ ചായക്കൂട്ട് എന്ന വിഷയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: