പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഇന്നലെ 54 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രികാസമര്‍പ്പണം പുരോഗമിച്ചു വരുകയാണെന്ന് ഇലക്ഷന് ഡെപ്യുട്ടി കളക്ടര്‍ സുന്ദരന്‍ ആചാരി അറിയിച്ചു. ഇന്നലെ വരെ ആകെ 56 പത്രികകള്‍ ലഭിച്ചു. ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 41 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം ലഭിച്ച രണ്ട് പത്രികകള്‍ ഉള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ ആകെ 43 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ രണ്ട് പത്രികകള്‍ ഇന്നലെ സമര്‍പ്പിച്ചു. മുനിസിപ്പാലിറ്റികളില്‍ 11 പത്രികകളും ലഭിച്ചു.
ഫോം ഒന്നിലുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം എല്ലാ ആര്.ഒ/എ.ആര്.ഒ ഓഫീസുകളിലും മുന്‍സിപ്പല്‍ ഓഫീസിലും പരസ്യപ്പെടുത്തിയിട്ടുണ്ട്.
53 ഗ്രാമപഞ്ചായത്തുകളിലായി 788 വാര്‍ഡുകളും നാല് മുനിസിപ്പാലിറ്റികളില്‍ 132 വാര്‍ഡുകളും യഥാക്രമം 1326ഉം 132ഉം പോളിംഗ് സ്റ്റേഷനുകളുമുണ്ട്. പഞ്ചായത്തുകളില്‍ 53 ഉം മുന്‍സിപ്പാലിറ്റിയില്‍ നാലും എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് എട്ട് റിട്ടേണിംഗ് ഓഫീസര്‍മാരും ജില്ലാ പഞ്ചായത്തിന് ഒരു റിട്ടേണിംഗ് ഓഫീസറും ഉള്‍പ്പെടെ 66 റിട്ടേണിംഗ് ഓഫീസര്‍മാരും ആര്.ഒമാരെ സഹായിക്കുന്നതിന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും കര്‍മനിരതരാണ്.
വോട്ടര്‍പട്ടിക ഉടന്‍ ലഭ്യമാക്കും. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാണ്. ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍, ഡെപ്യുട്ടി കളക്ടര്‍ ഇലക്ഷന് എന്നിവര്‍ക്കു പുറമേ ഡെപ്യുട്ടി കളക്ടര്‍മാരും കളക്ടറേറ്റ് ജീവനക്കാരും തിരക്കിലാണ്. ഓരോ ഡെപ്യുട്ടി കളക്ടര്‍മാരും നോഡല്‍ ഓഫീസര്‍മാരും ഓരോ ജൂനിയര്‍ സൂപ്രണ്ട് ചാര്‍ജ് ഓഫീസര്‍മാരുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പരിചയപ്പെടല്‍, പരിശീലനം, ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ്, പരാതി പരിഹാര സെല്‍, ട്രാന്‍പോര്‍ട്ട് തുടങ്ങി 12 യൂണിറ്റ് സജ്ജമാക്കി. തിരഞ്ഞെടുപ്പ് ജോലിക്കുള്ള ജീവനക്കാരുടെ നിയമനം 17ന് പൂര്‍ത്തിയാകും.
തിരഞ്ഞെടുപ്പ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഇലക്ഷന് കമ്മീഷന്റെ പ്രൈവറ്റ് സെക്രട്ടറി(8281000129), ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍(8547610037), ഹെഡ് ക്ലാര്‍ക്ക് (9446063357) ജൂനിയര്‍ സൂപ്രണ്ട്(9447162105) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഇലക്ഷന് ഡെപ്യുട്ടി കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: