പുല്‍പ്പള്ളി : ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തകൃതിയായി നടക്കുമ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിയോഗികളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി വെട്ടിനീക്കുന്നു. സംസ്ഥാനത്തെ പുതിയ രാഷ്ടീയസാഹചര്യം പരിഗണിച്ച് എസ്എന്‍ഡിപി പോലെയുള്ള സമുദായസംഘടനയിലെ അംഗങ്ങളുടെ വോട്ടുകളാണ് നീക്കം ചെയ്യുന്നതിനുവേണ്ടി നോട്ടീസുകള്‍ നല്‍കിയിരിക്കുന്നത്.
പതിറ്റാണ്ടുകളായി പ്രദേശത്തെ സ്ഥിരതാമസക്കാരായ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാരടക്കമുള്ളവര്ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പുവരുത്താനാണ് അടിയന്തിരാവസ്ഥയുടെ നാളുകളെ ഓര്‍മ്മിപ്പിക്കുംവിധം കോണ്‍ഗ്രസ്സ് ഈ സാഹസത്തിന് തയ്യാറാകുന്നത്.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരനായ അമരക്കൂനി പുളിക്ക ല്‍ വാസുദേവന്‍ മകന് അഭിലാഷ് ഭാര്യ അനിത തുടങ്ങിയവരും സ്ഥിരതാമസക്കാരല്ലെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും.
എസ്എന്‍ഡിപി അമരക്കൂനി ശാഖാ പ്രസിഡന്റ് ദേവര്‍ഗദ്ദ മഹാ ശിവക്ഷേത്രഭരണസമിതി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമാണ് വാസുദേവന്റെ കുടുംബം. പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണഭരണസമിതി അംഗമായിരുന്ന അമരക്കൂനി സ്വദേശിയായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പുവരുത്താനാണ് പ്രതിയോഗികളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും ആക്ഷേപം ഉയരുന്നു. പുല്‍പ്പള്ളി മേഖലയില്‍ കോണ്‍ഗ്രസ്സ് നടപ്പാക്കുന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണെന്നും അഭിപ്രായം ഉയരുന്നു.
അധികാരം ഉറപ്പിക്കാന്‍ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന അടിയന്തിരാവസ്ഥകാലത്തെ കോണ്‍ഗ്രസ്സ് തന്ത്രത്തിന്റെ ഭാഗമാണിതെന്നും പ്രായമായവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ സമീപനം തുടര്‍ന്നാല്‍ ഫലപ്രഖ്യാപനത്തിനുശേഷം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര് സ്ഥാനാര്‍ത്ഥികള്‍. തിരെഞ്ഞെടുപ്പ്രംഗം കലുഷിതമാക്കാന്‍ മാത്രമേ ഇത്തരം സമീപനങ്ങള്‍ സഹായിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: