വളാഞ്ചേരി: വളാഞ്ചേരിയെ സംബന്ധിച്ചിടത്തോളം നഗരസഭയായതിന് ശേഷം നടക്കുന്ന കന്നി തെരഞ്ഞെടുപ്പാണിത്. ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇരുമുന്നണിയിലും ആശയകുഴപ്പം നിലനില്ക്കുന്നു. ലീഗിന്റെ വല്ല്യേട്ടന് മനോഭാവം ഇവിടെയും പ്രശ്നമാകുകയാണ്. നഗരസഭയിലെ ആകെയുള്ള 33 സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫ് ചര്‍ച്ച നടത്തിയെങ്കിലും ലീഗ് വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ജില്ലയില്‍ ഉടനീളം നിലനില്‍ക്കുന്ന പ്രശ്നം വളാഞ്ചേരിയിലേക്കും വ്യാപിക്കുകയാണ്. അവസാനം ലീഗ് തനിയെ മത്സരിക്കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫിലെ ഒരു വിഭാഗം കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കി കഴിഞ്ഞു. അധികാര കൊതിമൂത്ത ഇരുമുന്നണികളുടെയും പ്രവര്‍ത്തിയില്‍ മനംമടുത്ത അണികള്‍ ദേശീയപാര്‍ട്ടിയായ ബിജെപിക്കൊപ്പം ചേരുന്ന കാഴ്ചയാണ് വളാഞ്ചേരിയില്‍. നഗരസഭയിലെ ശക്തരായ ചില മുസ്ലീം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന മറ്റൊരു കാര്യം. സമൂഹത്തില്‍ പൊതുസമ്മതാരയ ഇവരെ ലീഗ് സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ലീഗിന്റെ ചൊല്‍പ്പടിക്ക് നില്ക്കാന് ആഗ്രഹമില്ലെന്ന് പറഞ്ഞ് ഇവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നു. എന്തായാലും വളാഞ്ചേരിയില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിന് ഭരണത്തിലേറുമ്പോള്‍ നല്കിയ വാഗ്ദ്ധാനങ്ങളൊന്നുപോലും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു യതാര്‍ത്ഥത്തില്‍ ഇടതുമുന്നണി. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിരന്തരം തലവേദനയാകുന്ന ഗതാഗതതടസ്സം പരിഹരിക്കാന്‍ പോലും ഭരണസമിതിക്കായിട്ടില്ല. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന ബസ് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. തിരൂര്‍ റോഡില്‍ പോസ്റ്റോഫീസിന് സമീപം സ്ഥലം ഏറ്റെടുക്കുകയും നിര്‍മ്മാണം തുടങ്ങിവെക്കുകയും ചെയ്തു. പക്ഷേ ആദ്യഘട്ടത്തില്‍ നിന്ന് ഒരടിപോലും അനങ്ങിയിട്ടില്ല. ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് കുടിവെള്ള ക്ഷാമം. നിരവധി സംഘടനകളും മറ്റും നിവേദനം നല്‍കിയെങ്കിലും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ യുഡിഎഫ് സമരവുമായി രംഗത്തെത്തിയെങ്കിലും തുടക്കത്തിലുണ്ടായിരുന്ന ആവേശം പിന്നീട് ഇല്ലാതായി. പഞ്ചായത്ത് പ്രസിഡന്റിന്റെ ഇരട്ടശമ്പളം സംബന്ധിച്ച വിഷയത്തില്‍ ഇരുമുന്നണികളും സമരം ഒത്തുതീര്‍പ്പ് നടത്തി ജനത്തെ വിഡ്ഢികളാക്കി.
ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ താക്കീത് നല്കാന് കാത്തിരിക്കുകയാണ് വളാഞ്ചേരിയിലെ ജനങ്ങള്‍. ഇരുമുന്നണികള്‍ക്ക് മോശമാകുന്ന തരത്തിലായിരിക്കും ആ പ്രതികരണം എന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: