പാലക്കാട്: മിനിമം വേതനം 500 രൂപയുക്കണമെന്ന് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രധിഷേധാര്‍ഹമാണെന്ന് ബിഎംഎസ് ജില്ലാ സെക്രറട്ടറി സി.ബാലചന്ദ്രന് പറഞ്ഞു. തോട്ടം ഉടമകള്‍ക്കനുകൂലമായി നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും, മിനിമം വേതനം 500 രൂപ എന്ന ആവശ്യം അംഗീകരിക്കത്തതില് പ്രധിഷേധിച്ചുകൊണ്ട് ബിഎംഎസിന്റെ നേത്യത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഇന്ന് രാവിലെ 10 മണിക്ക് നെന്മാറയില് റോഡ് ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വിശദീകരണ
യോഗം സംഘടിപ്പിച്ചു
ചെര്‍പ്പുളശ്ശേരി: കാലാതീതമായ ഗുരുദേവ ദര്‍ശനവും കാലാഹരണപ്പെട്ട കമ്യൂണിസവും എന്നവിഷയത്തില്‍ ബിജെപി വെള്ളിനേഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണയോഗം സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ നിയോജകമണ്ഡലം ജന.സെക്രട്ടറി പി.ജയന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന് അധ്യക്ഷതവഹിച്ചു. എസ്എന്‍ഡിപി മേഖലാ കൗണ്‍സില്‍ അംഗം സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എം.ഓംപ്രഭ, പി.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: