പാലക്കാട്: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 52-ാമത് ആയുര്വേദസെമിനാര് 11 ന് ജിബി റോഡിലുള്ള ജോബീസ് കണ്വെന്ഷന് സെന്റെറില്‍ നടക്കും. വ്യക്കരോഗങ്ങളാണ് സെമിനാറിന്റെ വഷയം.
11ന് രാവിലെ 9.30ന് ഷാഹി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. എം.ബി.രാജേഷ് എംപി മുഖ്യാതിഥിയായിരിക്കും. 48-ാമത് അഖിലേന്ത്യാ പ്രബന്ധമത്സരത്തിനുള്ള വൈദ്യരത്നം പി.എസ്.വാര്യര്‍ അവര്‍ഡ്, ആര്യവൈദ്യന്‍ പി.മാധവവാരിയര്‍ സ്മാരക സുവര്‍ണ്ണമുദ്ര, ആര്യവൈദ്യശാല ശതാബ്ദി സ്മാരക പുരസ്കാരം, ആര്യവൈദ്യന്‍ എസ്.വാരിയരുടേയും ആര്യവൈദ്യന്‍ എന്‍. വി.കെ. വാരിയരുടേയും പേരിലുള്ള പുരസ്കാരങ്ങള്‍ എന്നിവ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ.വാരിയര്‍ ജേതാക്കള്‍ക്ക് നല്‍കും. 11 മണിക്ക് ശാസ്ത്ര സെമിനാറില്‍ ഉഡുപ്പി എസ്ഡിഎം ആയുര്‍വേദ കോളേജിലെ കായിക ചികിത്സാ വിഭാഗം മേധാവി പ്രൊഫ. ഡോ.ശ്രീനിവാസ ആസാര്യ വ്യക്കരോഗ ചികിത്സയെകുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
തിരുവനന്തപുരം ഗവ മെഡക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.രാമദാസ് പിഷോരടി വ്യക്കരോഗചികത്സ ആധുനിക സമ്പ്രദായങ്ങളെകുറിച്ചും, കണ്ണൂര്‍ ഗവ.ആയുര്‍വേദകോളേജ് പ്രൊഫ. ഡോ.കെ.മുരളി വ്യക്കരോഗങ്ങളെ സംബന്ധിച്ച ആയുര്‍വേദസിദ്ധാന്തങ്ങളെ കുറിച്ചും, ഡോ.സി.ഡി.സഹദേവന് വ്യക്കരോഗ സംബന്ധിയായ ആയുര്‍ വേദ ചികിത്സാനുഭവങ്ങളെകുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: