കാസര്‍കോട്: ജില്ലയില്‍ മഴയോടു കൂടിയ കാലാവസ്ഥ തുടരുകയാണെങ്കില്‍ ദ്രുതവാട്ടം, മഹാളി തുടങ്ങിയ രോഗം രൂക്ഷമാവാന്‍ സാധ്യതയുണ്ട് കാര്‍ഷിക സാങ്കേതിക വിദ്യ ഉപദേശക സമിതി യോഗം വിലയിരുത്തി. ദ്രുതവാട്ടം, മഹാളി തുടങ്ങിയ രോഗങ്ങള്‍ ജില്ലയില്‍ പലയിടത്തു നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഴ കുറഞ്ഞത് പലയിടത്തും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുലാവര്‍ഷ മഴ പൊതുവെ ജില്ലയില്‍ ലഭിക്കുന്നത് കുറവായതിനാല്‍ ജലസേചനം കുറഞ്ഞ പാടശേഖരങ്ങളില്‍ രണ്ടാം വിളകാലത്ത് ഉഴുന്ന്, മുതിര മുതലായ പയറുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നതായിരിക്കും കൂടുതല്‍ ഉത്തമവും ലാഭകരവും എന്ന് അഭിപ്രായമുണ്ടായി. രണ്ടാം വിളയുടെ ആദ്യഘട്ടത്തില്‍ കുഴല്‍ പുഴുവിന്റെ ആക്രമണം രൂക്ഷമായി ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ 8 ഇരട്ടി അറക്കപ്പൊടി യോജിപ്പിച്ച് 8 സെന്റ് സ്ഥലത്തേക്ക് വിതറിയാല്‍ ഇതിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. നെല്‍കൃഷിയില്‍ പലയിടത്തും നെക്ക് ബ്ലാസ്റ്റ് രോഗം കണ്ടുവരുന്നു. നൂറുശതമാനം വരെ വിളനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധ കണ്ടുകഴിഞ്ഞാല്‍ കുമിള്‍ നാശിനി ഉപയോഗിക്കണം. വാഴകൃഷിയില്‍ നൈട്രജന്റെ ആധിക്യം, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടം കുറവു മൂലം പല വളര്‍ച്ച പ്രശ്നങ്ങളും പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തു. കൃഷിക്കാര്‍ കുമ്മായം, പൊട്ടാസ്യം മുതലായവ ആവശ്യത്തിനുപയോഗിക്കുവാന് ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ കാര്‍ഷിക കാലാവസ്ഥ, സ്ഥിതി ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍ മുതലായ കാര്‍ഷിക നിവേശങ്ങളുടെ സ്ഥിതി, കാര്‍ഷിക കാലാവസ്ഥ രോഗകീട പോഷക പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.
കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ.എം.ഗോവിന്ദന്, ആത്മപ്രൊജക്ട് ഡയറക്ടര്‍ കെ.ശിവരാമകൃഷ്ണന്, പ്രൊഫ.പി.ആര്.സുരേഷ്, പ്രൊഫ, കെ.എം.ശ്രീകുമാര്‍, വെറ്ററിനറി ഡോക്ടര്‍ ഡോ. ടിറ്റോ ജോസഫ്, കെ.വി.കെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ്കുമാര്‍, ഡോ.എസ് ലീന, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ.ജയപ്രകാശ്, കൃഷിഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: