അമ്പലവയല്‍ : ഭരണസമിതിയുടെ വികസന മുരടിപ്പിനും സ്വജന പക്ഷപാതത്തിനുമെതിരെ ബിജെപി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.
നെല്ലാറച്ചാലില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദകുമാര്‍ ജാഥാ ക്യാപ്റ്റന്‍ വേണു ശ്രീലക്ഷ്മിക്ക് പതാക കൈമാറി. കുപ്പമുടിയില്‍ നടന്ന പ്രചരണജാഥയ്ക്ക് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.മധു ജാഥാക്യാപ്റ്റന് എം.സുധാകരന് പതാക നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു. കൂട്ടാറദാമോധരന് അധ്യക്ഷത വഹിച്ചു. എന്‍.കെ.രാമനാഥന്, പി.എം.അരവിന്ദന്, പ്രശാന്ത്, കെ.ആര്. ഷിനോജ്, ഒ.പി.ശശിധരന്, രഞ്ജിത്ത്, വിപിന്‍, നാരായണന് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: