കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ വ്യാപാരിയായ കെ.സി.സന്തോഷ് കൊല്ലപ്പെട്ട കേസിലെ കീഴ്കോടതി വിധി റദ്ധ് ചെയ്ത് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. 2005 ജനുവരി 27 ന് തൊക്കിലങ്ങാടിയില്‍ വെച്ച് സന്തോഷിനെ പ്രതിയായ കൊട്ടാരം പ്രേമന് കഠാരകൊണ്ട് കുത്തിക്കൊന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. തലശ്ശേരി സെഷന്‍സ് കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും സ്വയംരക്ഷാ വാദം അംഗീകരിച്ച് കൊണ്ട് ഹൈക്കോടതി ശിക്ഷ റദ്ധ് ചെയ്യുകയായിരുന്നു. തനിക്കെതിരെ കല്ലെറിയാന്‍ ശ്രമിച്ച സന്തോഷിനെ മരണഭയം കൊണ്ട് കുത്തിയെന്നായിരുന്നും പാചകത്തൊഴിലാളിയായ താന്‍ കത്തി കയ്യില്‍ കരുതാറുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം.
പ്രതിയെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരും മരിച്ച സന്തോഷിന്റെ അമ്മ കെ.സി.വനജയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. മരണഭയംകൊണ്ട് സ്വയം രക്ഷാര്‍ത്ഥം ചെയ്തതാണ് കൊലപാതകമെന്ന പ്രതിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ.ആസിഫലിയുടെ വാദം ശരിവെച്ച് കൊണ്ടാണ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. പ്രതിയുടെ അപ്പീല്‍ വാദം കേട്ട് 6 മാസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കാന് ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: