പാനൂര്‍: പുതിയ നഗരസഭക്കൊപ്പം ചേര്‍ന്ന പാനൂര്‍ പഞ്ചായത്തില്‍ വികസനത്തിന്റെ വെളിച്ചമേകിയ രണ്ട് വാര്‍ഡുകള്‍. മൂന്നാം വാര്‍ഡായ കൂറ്റേരിയും അഞ്ചാം വാര്‍ഡായ പാലക്കൂലുമാണ് ബിജെപി അംഗങ്ങളുടെ പ്രവര്‍ത്തന നൈപുണ്യത്തില്‍ വികസനോന്മുഖമായത്. ഹാട്രിക്ക് വിജയത്തിന്റെ മധുരം കൂറ്റേരി വാര്‍ഡിനു നല്കാന് വോട്ടര്‍മാരെ നിര്‍ബന്ധിതമാക്കിയതും ഈ വികസന കാഴ്ചപ്പാടു തന്നെ. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി കൂടിയായ സി.പി.സംഗീതയാണ് 15 വര്‍ഷമായി ഈ വാര്‍ഡില്‍ തുടര്‍ച്ചയായി ജയിച്ചു വന്നത്. വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീടു നല്‍കാനും ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാനും നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്ത് പക്ഷപാതപരമായ നിലപാടെടുത്തത് കാരണം റോഡു വികസനം തടസപ്പെട്ടെങ്കിലും എംഎല്‍എ ഫണ്ടില്‍ നിന്നും 30,0000 രൂപ നേടിയെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.
സമാനമായ വികസന ചൂണ്ടുപലക തന്നെയാണ് പാലക്കൂല്‍ വാര്‍ഡിലെ എം.പി.ഷീബയ്ക്കും പറയാനുളളത്. കൊല്ലന്റെവിടമുക്ക്-രാമന്പീടിക റോഡ്, കല്ലന്‍കുന്ന് ലക്ഷംവീട് കോളനി റോഡ് നിര്‍മ്മാണം തുടങ്ങിയവ പൂര്‍ത്തീകരിച്ചു. ലക്ഷംവീട് കോളനിയില്‍ കുടിവെളള പദ്ധതി ആരംഭിക്കാന്‍ സാധിച്ചു. സ്വന്തമായി അങ്കണവാടി കെട്ടിടത്തിന് സ്ഥലം കണ്ടെത്തി നല്കി നിര്‍മ്മാണം പൂര്‍ത്തികരിച്ച് ഉദ്ഘാടനം ചെയ്തതും നേട്ടം തന്നെ. രണ്ട് വാര്‍ഡുകളിലും തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടന്നു. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളെ അപേക്ഷിച്ച് എടുത്തു പറയാനുളളത് കൃത്യമായ രീതിയില്‍ ഗ്രാമസഭകള്‍ ഇരുവാര്ഡിലും അഞ്ച് വര്‍ഷവും നടന്നൂവെന്നതാണ്. രാഷ്ട്രീയഭേദമന്യേ എല്ലാവര്ക്കും തുല്യത ലഭിക്കുകയും പ്രീണനനയം നടപ്പാക്കാതെയും അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യമാണ് രണ്ട് മഹിളകള്‍ക്കും അവകാശപ്പെടാനുളളത്. പുതിയ നഗരസഭയിലേക്ക് രൂപം മാറുമ്പോഴും ഇവിടെ വികസനം ആവര്‍ത്തിക്കാന്‍ ബിജെപിക്കൊരു വോട്ട് എന്ന അഭ്യര്‍ത്ഥനയുമായി നിശ്ചയിക്കപ്പെടുന്ന സാരഥികള്‍ വോട്ടര്‍മാരെ കാണും. വികസന തുടര്‍ച്ചയ്ക്കും സമഗ്രതയ്ക്കും ബിജെപി വിജയമാണ് ഈ വാര്‍ഡിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: