പാലക്കാട്: ഇനീഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍(ഐആര്‍പിസി) ആരംഭിക്കാനുദ്ദേശിക്കുന്ന അയ്യപ്പ സേവാ കേന്ദ്രങ്ങളെ ശബരിമല അയ്യപ്പസേവാ സമാജം സ്വാഗതം ചെയ്യുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് പ്രശംസനീയമാണെന്നും നിസ്വാര്‍ത്ഥ സേവനമായിരിക്കണം ലക്ഷ്യമെന്നും, രാഷ്ട്രീയ മുതലെടുപ്പിനോ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയോ ആയിരിക്കരുത് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.
സന്നിധാനം, എരുമേലി ഉള്‍പ്പെടെ 150 കേന്ദ്രങ്ങളില്‍ അന്നദാനം, ചികിത്സ, താമസ സൗകര്യം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ ശബരിമല അയ്യപ്പസേവാ സമാജം ചെയ്തു വരുന്നു. വരുന്ന മണ്ഡലകാല മകര വിളക്ക് സമയത്ത് അത് 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. വര്‍ഷം തോറും ശബരിമലസീസണില്‍ കോടികണക്കിന് രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് പോവുന്നത്. എന്നാല്‍ അതിന്റെ പത്തിലൊരംശം പോലും തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് നീക്കിവയ്ക്കാത്തത് അപലപനീയമാണ്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: