കാട്ടാക്കട : കാട്ടാക്കട മണ്ഡലത്തില്‍ യുഡിഎഫ് ലീഗിനെ അവഗണിക്കുന്നതായി ആരോപിച്ച് ലീഗ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റികളില്‍ ലീഗിനെ പങ്കെടുപ്പിക്കുന്നില്ലെന്നാണ് പരാതി. ഭരണ തലത്തില്‍ ലീഗിന് ലഭിക്കേണ്ട സീറ്റുകള്‍ വ്യാപകമായി അട്ടിമറിക്കുന്നവെന്നും ആരോപണമുണ്ട്. സീറ്റുകള്‍ നല്കാന് വിസമ്മതിക്കുന്ന പക്ഷം ഒറ്റയ്ക്ക് മത്സര രംഗത്തിറങ്ങാനും തീരുമാനിച്ചു. കാട്ടാക്കട, പൂവച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍ശാല തുടങ്ങിയ പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഗിനെ ഒതുക്കാന്‍ ശ്രമിക്കുന്നത്. ജില്ലാ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ പഞ്ചായത്ത് തല നേതാക്കള്‍ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ രഹസ്യയോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: