Categories: Idukki

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍

Published by

മൂന്നാര്‍ : ജില്ലയിലെ തന്ത്രപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാറിലും കുമളിയിലും പോലീസിന്റെ മോഡനൈസേഷന്റെ ഭാഗമായി ക്യാമറകള്‍ സ്ഥാപിച്ചു. കുമളിയില്‍ ചെളിമട മുതല്‍ ടൗണ്‍ വരെയുള്ള പ്രദേശത്താണ് 12 ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്നാറിലും 12 ക്യാമറയാണ് സ്ഥാപിച്ചിരിക്കുന്നത്. ആധുനിക സംവിധാനമുള്ള ഈ ക്യാമറകള്‍ക്ക് ലക്ഷങ്ങള്‍ വില വരും. 200 മീറ്റര്‍ അകലെയുള്ള സംഭവങ്ങള്‍ ക്യാമറ ഒപ്പിയെടുക്കും. ഒരു മാസം വരെയുള്ള വിവരങ്ങള്‍ ക്യാമറയില്‍ ശേഖരിക്കാം. കുമളി, മൂന്നാര്‍ എന്നീ സിഐ ഓഫീസുകളില്‍ പ്രത്യേകം സംവിധാനം ഒരുക്കിയാണ് ക്യാമറയിലെ ചിത്രങ്ങള്‍ നിരീക്ഷിക്കുന്നത്. ജില്ലയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ അറിയുക എന്നതാണ് ക്യാമറയുടെ ലക്ഷ്യമെന്ന് പോലീസ് സൂപ്രണ്ട് ജന്മഭൂമിയോട് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by