കൊച്ചി: അന്താരാഷ്ട്ര ഫാഷന്‍ ഡിസൈന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തിവരുന്ന ഡിസൈന്‍ മത്സരത്തിന്റെ 2-ാം എഡിഷന് എന്‍സെംബിള്‍-2015 10 ന് കൊച്ചിയിലെ ലെ- മെറീഡിയനില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. മികച്ച ഫാഷന്‍ പ്രൊഫഷണലുകളുള്പ്പെട്ട വിദഗ്ധ പാനലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
സ്ത്രീകള്‍ക്കുള്ള ഗ്ലോബല്‍ വിന്റേജ് (ഇന്ത്യന്‍ /വെസ്റ്റേണ്‍/ഗ്ലോബല്‍ വിന്റേജ്) സ്പ്രിങ് -സമ്മര്‍ 2016 വസ്ത്രനിര ആയിരുന്നു മത്സരത്തിനുള്ള വിഷയം. ഇന്ത്യ, എത്യോപ്യ, ഇന്തൊനേഷ്യ, ദുബൈ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് 146 ടീമുകള്‍ പങ്കെടുക്കുന്നത്. എന്‍സെബിള്‍ -2015 വിജയികള്‍ക്ക് 10ന് ലെ മെറിഡിയനില്‍ വൈകീട്ട് 7 മണിക്ക് അരങ്ങേറുന്ന ബീന കണ്ണന് ബ്രൈഡല്‍ ഷോയില്‍ ട്രോഫി സമ്മാനിക്കും.
നടി ശില്‍പ്പ ഷെട്ടി, നടി നിക്കി ഗില്‍റാണി, സംഗീതജ്ഞന് റെമോ ഫെര്‍ണാന്റസ്, ശീമാട്ടി മോഡല്‍ വന്ദന വിനോദ്, ഇന്റര്‍നാഷണല്‍ സെലിബ്രിറ്റി മോഡലുകള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫാഷന്‍ഷോയും സംഗീത വിരുന്നും ഫാഷന്‍ സായാഹ്നത്തിന് ശോഭയേകും.
വിവിധ റൗണ്ടുകളിലായി അരങ്ങേറുന്ന റാംപ് – വോക്കില്‍ ബീന കണ്ണന് ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രശ്രേണി അവതരിപ്പിക്കുന്നത് ശില്‍പ്പയും സെലിബ്രിറ്റി മോഡലുകളുമാണ്. മിസ് എര്‍ത്ത് 2006 അമൃത പട്കിയാണ് ബീന കണ്ണന് ബ്രൈഡല്‍ ഷോയുടെ അവതാരക.ബ്രൈഡല്‍ ഷോയുടെ പാസ്സുകള്‍ ംംം.ലെലാമനേേശ.രീാ/ുമ ൈല് നിന്നും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: