കണ്ണൂര്‍: ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറ ആഘോഷങ്ങള്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ ടൗണ്‍ സ്ക്വയറില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിടിപിസി, ഫോക്ലോര് അക്കാദമി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സംഗീത കലാക്ഷേത്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 20 ന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയോടെയാണ് തുടക്കം. 21 ന് മതസൗഹാര്‍ദ്ദ സംഗമം, ട്രൈബല്‍ ഫെസ്റ്റ്, 22 ന് കണ്ണൂര്‍ പൊലിമ, കതിരാട്ടക്കളം, 23 ന് ഡോ.കെ.കെ.എന്‍ കുറുപ്പ്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തല്‍, സര്‍ഗ സംഗമം, മലബാര്‍ ഫോക് ഫെസ്റ്റ്, 24 ന് മുഹറം അറേബ്യന്‍ നൈറ്റ് എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫോക്ലോര് അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു, ഒ.എന്‍.രമേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: