കുഴല്‍മന്ദം: ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊല്ലംപറമ്പില്‍ മലമ്പുഴ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി. ഇതോടെ ഒരു കോളനിയിലേക്കുള്ള വികസനം പാതിവഴിയിലായി. അഞ്ചടിയിലധികം സ്ഥലം കയ്യേറിയതായി സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ നാല്‍പ്പതോളം എസ് സി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്കുള്ള റോഡ് നിര്‍മ്മാണവും വികസനപ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ തടസ്സപ്പെട്ടു. താലൂക്ക് സര്‍വ്വേയര്‍ മാര്‍ച്ച് 19ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം കമ്പിവേലിയും മതിലും പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മാറ്റിയിട്ടില്ല. റോഡ് നിര്‍മ്മാണം പാതിവഴിയില്‍ സ്തംഭിച്ചിരിക്കുകയാണ്. കമ്പിവേലി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മലമ്പുഴ എഇ കത്തയച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം എഇയും ക്ലര്‍ക്കും സ്ഥലം സന്ദര്‍ശിച്ച് കമ്പിവേലിയും മതിലും പൊളിക്കാന്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: