പാലക്കാട്: പാലക്കാട്-പൊള്ളാച്ചി ലൈനില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായി. രണ്ട് ദിവസങ്ങളിലായാണ് പരിശോധന നടന്നത്. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച പാളത്തിന്റെ സാങ്കേതികവും സുരക്ഷാപ്രാധാന്യവുമായ കാര്യങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. ിപ്പോര്‍ട്ട് അനുകൂലമായാല്‍ എപ്പോള്‍ യാത്രാട്രെയിന്‍ ഓടിക്കണമെന്ന് തീരുമാനിക്കേണ്ടത് റെയില്‍വെമന്ത്രാലയവും കേന്ദ്ര മന്ത്രിസഭയുമാണ്. കാര്യങ്ങള്‍ കൃത്യമായിനടന്നാല്‍ നവംബറോടെ പാതയിലൂടെ വണ്ടി ഓടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലെവല്‍ ക്രോസുകള്‍, മേല്‍പ്പാലങ്ങള്‍, മുതലമട,മീനാക്ഷിപുരം, ആനമലറോഡ് സ്റ്റേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷത ഉറപ്പ്വരുത്തി. രാവിലെ 9 മണിക്ക് എട്ട് മോട്ടോര്‍ ട്രോളികളിലായി മുതലമട സ്റ്റേഷനില്‍ നിന്ന് പുനരാരംഭിച്ച പരിശോധന നാലിന് പൊള്ളാച്ചിയില്‍ സമാപിച്ചു.
ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ കമ്മീഷണര്‍ എസ്.കെ.മിത്തലിന്റെ നേതൃത്വത്തില്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, കണ്‍സ്ട്രക്ഷന്‍ പി.കെ.മിശ്ര, ചീഫ് എന്‍ജിനിയര്‍ പ്രഫുല്ല വര്‍മ്മ, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ആര്.രാമകൃഷ്ണന്, ഡിആര്‍എം ആനന്ദ് പ്രകാശ് എന്നിവര്‍ നടത്തിയ പരിശോധന ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അവസാനിച്ചത്. സുരക്ഷ സംബന്ധിച്ച് പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം റെയില്‍വേക്ക് കൈമാറുമെന്ന് സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ ശേഖരിച്ച വിവരങ്ങള്‍ സുക്ഷമമ്ായി പരിശോധിച്ച ശേഷമായിരിക്കും റിപ്പോര്‍ട്ട് കൈമാറുക. പരിശോധന പൊതുവേ തൃപ്തികരമായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു..
നവീകരിച്ച സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍, ട്രാക്ക്, പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും തൂണുകള്‍, സ്ലാബുകള്‍, ലെവല്‍ക്രോസിങ്ങുകള്‍ സിഗ്നല്‍ സംവിധാനം ആനമല റോഡിലെ ഹാള്‍ട്ടിങ്ങ് സ്റ്റേഷന് എന്നിവ സംഘം പരിശോധിച്ചിരുന്നു.
പൊള്ളാച്ചി സ്റ്റേഷനില്‍നിന്ന് 3.20 ന്് പുറപ്പെട്ട ട്രെയിന്‍ 100 കിലോമിറ്റര്‍ വേഗതയില്‍ 3.58 ന് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. 55 കിലോമീറ്റര്‍ യാത്രക്ക് 38 മിനിറ്റ് ആണെടുത്തത്. വേഗതപരിശോധനക്കായി ഒരുക്കിയ ട്രെയിനില്‍ എന്ജിനിന് പുറമേ ഇന്‍സ്പെക്ഷന്‍കാര്‍ അടയ്ക്കമുള്ള നാല് കോച്ചുകള്‍ ഘടിപ്പിച്ചിരുന്നു. അപകട സാധ്യതയുള്ളതിനാല്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: