തിരുവനന്തപുരം: പൊതുസ്ഥലങ്ങളാണ് നഗരങ്ങളുടെ നട്ടെല്ലെന്നും ദീര്‍ഘവീക്ഷണത്തോടെയും മികച്ച രൂപകല്പ്പനയോടെയുമുള്ള പൊതുസ്ഥലങ്ങളും തെരുവുകളും നഗരങ്ങളുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുമെന്നും പ്രശസ്ത ആര്‍ക്കിടെക്റ്റ് മാധവ് ജോഷി. നഗരങ്ങളുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നത് ഇത്തരം പൊതുസ്ഥലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ലോകപാര്‍പ്പിട ദിനത്തോടനുബന്ധിച്ച് അസറ്റ് ഹോംസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയായ ബിയോണ്ട് സ്ക്വയര്‍ ഫീറ്റില്‍ ‘ദി അണ് ബില്‍റ്റ് ഡിഫൈന്‍സ് ദി ബില്‍റ്റ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസ്ഥലങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാബിറ്റാറ്റ് ഡേയുടെ ഈ വര്‍ഷത്തെ വിഷയം പബ്ലിക്ക് സ്പേസ് ഫോര്‍ ഓള് എന്നാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസെറ്റ് ഹോംസിന്റെ സിഎസ്ആര്‍ പദ്ധതിയായ ട്രീ ധന് പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയുമായി ചേര്‍ന്ന് ആശുപത്രിയില്‍ ജനിക്കുന്ന ഓരോ പെണ്‍കുഞ്ഞിനും തേക്കിന് തൈ നല്ക്കുന്ന പദ്ധതിയാണ് ട്രീ ധന്.
പരിസ്ഥിതി സംരക്ഷണവും സ്ത്രീ ശാക്തീകരണവുമാണ് പദ്ധതിയിലൂടെ അസറ്റ് ഹോംസ് ലക്ഷ്യമിടുന്നത്. ട്രീധന് പദ്ധതിയെക്കുറിച്ച് നടന് പൃഥ്വിരാജ് വിശദീകരിച്ചു. നവജാത പെണ്‍കുട്ടിക്ക് തേക്ക് മരത്തൈ നല്‍കികൊണ്ട് ക്രെഡായി ദേശീയ വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ ട്രീ ധന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: