മാനന്തവാടി : വിവാദമായ അനന്തോത്ത്ക്കുന്ന് മൈനര്‍ കേസില്‍ മന്ത്രി പി.കെ.ജയലക്ഷ്മി ഉള്‍പ്പെടെ 48 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഒക്ടോബര്‍ 12ന് ഹൈക്കോടതിയില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതില്‍ ജനപ്രതിനിധികള്‍ തടസ്സം നില്ക്കുന്നതിനാല് കേന്ദ്രസേനയെ വിന്യസിച്ച് അളന്ന് തിരിക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മന്ത്രിക്കുപുറമെ ചീഫ്സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, ജില്ലാപോലീസ് മേധാവി, മാനന്തവാടി ഡിവൈഎസ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ജി.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സില്‍വിതോമസ്, വൈസ് പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ കെ.എം.വര്‍ക്കി, ഇ.ജെ.ബാബു തുടങ്ങി 48 പേര്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയത്. മന്ത്രി പി.കെ.ജയലക്ഷ്മി 19ാം പ്രതിയായാണ് ഉള്‍പെടുത്തിയത്.
തിരൂരങ്ങാടി സ്വദേശികളായ ചെണാട്ട് അബൂബക്കര്‍, പച്ചാട്ട് സുധീഷ് എന്നിവര്‍ 2015ജൂലൈ 30ന് നല്കിയ ഹര്‍ജി പ്രകാരമാണ് കേസില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ മുന്‍പ് നാല് തവണ കോടതി ആമീനും സംഘവും സ്ഥലത്തെത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താതെ തിരിച്ചുപോവുകയായിരുന്നു. എടപ്പടി രാമചന്ദ്ര അയ്യരുടെ ഭാര്യ പുഷ്പകരാംബാളിന്റെ കൈവശമുണ്ടായിരുന്ന ഏകദേശം മുന്നൂറ് ഏക്കറോളം ഭൂമി വില്‍പ്പന നടത്തിയിരുന്നു. മകന് രാമചന്ദ്രന് താന്‍ മൈനറായിരിക്കെ ഭൂമി വില്പന നടത്തിയിരിന്നു. മകന് രാമചന്ദ്രന് താന്‍ മൈനറായിരിക്കെ ഭൂമി വില്പന നടത്തി എന്ന് കാണിച്ച് നല്കിയ കേസില്‍ രാമചന്ദ്രന് എക്സ് പാര്‍ട്ടി വിധിയായ ഭൂമി മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സുധീഷ് എന്നിവര്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. മാനന്തവാടി, പയ്യംമ്പള്ളി, തൃശ്ശിലേരി, നല്ലൂര്‍നാട്, വില്ലേജുകളിലായാണ് കേസിലകപ്പെട്ട ഭൂമി ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: