പത്തനംതിട്ട: ചെറുകിട തൊഴില്‍ സംരംഭകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മുദ്ര ബാങ്കിംഗ് പദ്ധതി അട്ടിമറിക്കാന്‍ ചില ബാങ്കുകളും ജീവനക്കാരും ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറിയും മുദ്ര ബാങ്ക് സംസ്ഥാന കോര്‍ഡിനേറ്ററുമായ എ.ജി.ഉണ്ണികൃഷ്ണന് ആരോപിച്ചു. വ്യപാരികള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഈടില്ലാതെ വായ്പ ലഭിക്കുവാനുള്ള ഈ പദ്ധതിക്കായി അപേക്ഷിക്കുന്നവരെ നിരുത്സാഹപെടുത്തുകയും വഴി തെറ്റിക്കുകയും ചെയ്യുന്ന ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേന്ദ്രധനകാര്യ മന്ത്രിക്ക് ബിജെപി പരാതി നല്‍കും. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ 6 കോടി ചെറുകിട സംരംഭകരെ സംരംക്ഷിക്കുന്നതിനും ഇതു വഴി 12 കോടി ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണക്കാരന്റെ ജീവിത സാഹചര്യം ഉയര്‍ത്തുകയും തൊഴിലവസരം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ജനപ്രിയ പദ്ധതിയാണ് മുദ്ര ബാങ്കിംഗ്. ഈ പദ്ധതിക്കായി സംരംഭകര്‍ നേരിട്ട് ബാങ്കിനെ സമീപക്കുകയാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും ലീഡ് ബാങ്കുമായി സഹകരിച്ച് ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: