Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാതാപിതാക്കള്‍ അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 05:22 pm IST
in Lifestyle

നല്ല കുട്ടികളായി പൊന്നോമനകളെ എങ്ങനെ വളര്‍ത്താം എന്നാണ് ഇപ്പോഴത്തെ മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നം. കുട്ടിക്ക് തീരെ അനുസരണയില്ല, പഠിക്കാന്‍ മിടുക്കുകാട്ടുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെയാവും നിത്യവും അവരെക്കുറിച്ചുള്ള പരാതികള്‍. എന്നാല്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇവിടെ കുട്ടികളല്ല പ്രശ്‌നക്കാരെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുഴപ്പം മാതാപിതാക്കളുടേതാവാം. കുട്ടികളെ മനസിലാക്കുന്നതില്‍ അച്ഛനും അമ്മയ്‌ക്കും പറ്റുന്ന പിഴവുകളാണ് നിങ്ങള്‍ക്കുമുന്നില്‍ അവരെ പ്രശ്‌നക്കാരാക്കുന്നത്. കുട്ടികള്‍ക്കാവശ്യം മുതിര്‍ന്നവരുടെ ശാസനകളെക്കാളും ചട്ടക്കൂടുകളേക്കാളും അവരുടെ മാനസികാവസ്ഥയില്‍ നിന്നു ചിന്തിക്കാന്‍ കഴിയുന്ന കൂട്ടുകാരെയാണ്.

കുട്ടികളുടെ കാര്യത്തിലും മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ട ശരിയും തെറ്റുമുണ്ട്. അതിരുവിട്ടാല്‍ എല്ലാം അപകടമാണെന്ന് പറയുന്നതുപോലെ കുട്ടികളുടെ കാര്യത്തിലും ചില കടിഞ്ഞാണുകള്‍ ആവശ്യമാണ്. അമിത സ്വാതന്ത്ര്യം നല്‍കിയാണ് കുട്ടികളെ വളര്‍ത്തുന്നതെങ്കില്‍ അവര്‍ പലകാര്യത്തിലും പിന്നാക്കം പോകാന്‍ സാധ്യതയുണ്ട്. പിടിവാശി, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ ഇവരില്‍ കൂടുതലായിരിക്കും. സ്വാതന്ത്ര്യം നല്‍കി ഒടുവില്‍ അവരുടെ കാര്യത്തില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്താം എന്നുകരുതിയാല്‍ അത് നടന്നുവെന്ന് വരില്ല.

അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യം പെട്ടന്ന് നിഷേധിക്കപ്പെടുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. അതേപോലെതന്നെ കുട്ടികളെ അടിച്ചമര്‍ത്തി, ഒട്ടും സ്വാതന്ത്ര്യം ഇല്ലാതെയാണ് വളര്‍ത്തുന്നതെങ്കില്‍ അതും ദോഷം ചെയ്യും. ഒട്ടും ആത്മവിശ്വാസമില്ലാത്തവരും, വിഷാദ സ്വഭാവത്തോടുകൂടിയവരുമായിരിക്കും ഈ കുട്ടികള്‍. ഇടംവലം തിരിയാതെ കൂട്ടിലിട്ടുവളര്‍ത്തുന്ന തത്തകളെപ്പോലെ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഒരല്‍പം സ്വാതന്ത്ര്യം കിട്ടിയാല്‍ അവരത് ദുരുപയോഗം ചെയ്തുവന്നും വരാം. കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിടത്ത് അങ്ങനെചെയ്ത്, സ്വാതന്ത്ര്യം അനുവദിക്കേണ്ടിടത്ത് സ്വാതന്ത്ര്യം നല്‍കി വളര്‍ത്തുന്ന കുട്ടികള്‍ ആത്മവിശ്വാസം കൂടുതലുള്ളവരും വിജയം കൈവരിക്കുന്നവരുമായിരിക്കും.

കുട്ടികളെ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം ഉണ്ടായിരിക്കണം. കുട്ടികളാണല്ലോ എന്ന് കരുതി അവരോട് എന്തും പറയാം എന്ന ധാരണ കളയുക. അവരേയും ബഹുമാനിക്കുകയും ആ രീതിയില്‍ കാര്യം പറയുകയും വേണം. സ്‌നേഹത്തോടുകൂടി കാര്യങ്ങള്‍ പറയുകയും അവരോട് സത്യസന്ധരായിരിക്കുകയും വേണം.

കുട്ടികളുടെ ഭക്ഷണകാര്യത്തിലും മാതാപിതാക്കള്‍ക്ക് ശ്രദ്ധവേണം. നല്ല ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം. കുട്ടികള്‍ക്ക് ചെറിയ ചെറിയ വീട്ടുജോലികള്‍ ഏല്‍പ്പിച്ചുകൊടുക്കുക, അവരേയും അതില്‍ പങ്കാളികളാക്കുക. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ ഉത്തരവാദിത്തബോധമുള്ളവരായി മാറും. കുട്ടികള്‍ നമ്മുടെ ജീവന്റെതന്നെ ഭാഗമാണ്. അവരെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ മറക്കാതിരിക്കുക. അത് അവരില്‍ സ്വയം മതിപ്പ് ഉളവാക്കാന്‍ സഹായിക്കും. പരസ്പരം ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളില്‍ ബോധം ഉണ്ടാക്കിയെടുക്കുക.

കുട്ടികള്‍ക്ക് എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പാലിക്കുക. സാധിക്കില്ല എങ്കില്‍ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക. കാരണം കുട്ടികളുടെ മനസ്സില്‍ നിങ്ങള്‍ വാക്കുപാലിക്കപ്പെടാത്തവരായി ചിത്രീകരിക്കും. പരസ്പരം തമാശകള്‍ പറയാനും കാര്യങ്ങള്‍ പങ്കുവയ്‌ക്കാനും കഴിയണം. കുടുംബത്തിലെ ചിട്ടവട്ടങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. രക്ഷകര്‍ത്താക്കളും ഇത് നിര്‍ബന്ധമായി പാലിക്കണം. ശാരീരികമായ പീഢനങ്ങള്‍ കുട്ടികള്‍ക്കുനേരെ പാടില്ല. കുട്ടികള്‍ക്ക് സഹായം ആവശ്യമായി വരുമ്പോള്‍ അവരെ സഹായിക്കാന്‍ രക്ഷകര്‍ത്താക്കളേയുളളു എന്ന കാര്യം മറക്കാതിരിക്കുക. കുട്ടികളുടെ നേട്ടങ്ങളില്‍ അവരെ അഭിനന്ദിക്കാന്‍ മറക്കേണ്ട. അവര്‍ക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും അവര്‍ കാണത്തക്ക വിധത്തില്‍ വയ്‌ക്കുക. കൂടുതല്‍ മുന്നേറാന്‍ കുട്ടികള്‍ക്കത് പ്രേരണനല്‍കും.

ദോഷകരമായ പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമയാണ് അത്യാവശ്യം. ആരും പരിപൂര്‍ണരല്ല എന്ന് ഓര്‍ക്കുക. തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്. കുട്ടികളുടെ ചിന്തകളേയും അഭിപ്രായത്തേയും മാനിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.