പഴയങ്ങാടി: മാടായിപ്പാറ സന്ദര്‍ശിക്കുന്നവരും പരിസ്ഥിതി കൂട്ടായ്മകളും പാറ തകര്‍ക്കുന്ന ഖനനമേഖല സന്ദര്‍ശിച്ച് പ്രതികരിക്കണമെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജൈവ വൈവിധ്യത്തെയും പ്രകൃതി സൗന്ദര്യത്തെയും വാഴ്ത്തി മടങ്ങിപ്പോകും മുമ്പേ പാറ തകര്‍ക്കുന്ന ഭീകര ദൃശ്യം ഇവര്‍ ചെന്നു കാണുന്നില്ല. ഗാന്ധി ജയന്തി ദിനത്തില്‍ ചില സംഘടനകള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുവന്ന് മാടായിപ്പാറയില്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. പ്രതിജ്ഞയില്‍ പാറ നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഉദ്ഘാടകനായ എംഎല്‍എയും പ്രാസംഗികന്മാരും ഇക്കാര്യം മറച്ചുവെച്ചു. ഇവരുടെ നടപടിയില്‍ സംരക്ഷണ സമിതി പ്രതിഷേധിച്ചു. സന്ദര്‍ശകര്‍ വെള്ളംകൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിഞ്ഞത് രണ്ടോ മൂന്നോ പണിക്കാരെവെച്ച് പാറയുടെ ഉടമസ്ഥരായ മാടായിക്കാവ് ദേവസ്വത്തിന് മൂന്നുമാസത്തിലൊരിക്കലെങ്കിലും നക്കം ചെചയ്യാമായിരുന്നു. അവര്‍ അത് ചെയ്യുന്നില്ല. പഞ്ചായത്തും ഇക്കാര്യത്തില്‍ നിഷ്ക്രിയരായി നില്‍ക്കുകയാണെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: