പാലക്കാട്: കുട്ടിക്കടത്തു പിടിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പിന്‍വലിക്കണമെന്ന് ഓള് ഇന്ത്യ ആര്‍പിഎഫ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ദക്ഷിണ റയില്‍വേ ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ക്ക് അസോസിയേഷന് പരാതി നല്കി. ഒട്ടേറെ സുപ്രധാന കേസുകളില്‍ നേതൃത്വം വഹിച്ച ജി. വിജയകുമാറിന്റെ സ്ഥലംമാറ്റമാണ് റയില്‍വേ സംരക്ഷണ സേനയില്‍ വിവാദമായത്.
കാലാവധിക്കു മുന്‍പേ വന്ന സ്ഥാനചലനം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നതിനാല്‍ സ്ഥലംമാറ്റം പിന്‍വലിക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. നല്ല രീതിയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനെതിരെ വന്ന സ്ഥലംമാറ്റം സേനയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നു കുട്ടികളെ കടത്തി കൊണ്ടുവന്ന സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പാലക്കാട് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ ജി.വിജയകുമാറിനെ തിരുച്ചിറപ്പള്ളിയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് മാറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: