കാസര്‍കോട്: ഓരോ ഗ്രാമപഞ്ചായത്തിലെയും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേധാവികള്‍ അതത് ഓഫീസുകളിലെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടേണ്ട ജീവനക്കാരുടെ വിവരങ്ങള്‍ ഒക്ടോബര്‍ ഒന്‍പതിനകം ഇ-ഡ്രോപ് സോഫ്റ്റ്വെയറില് സമര്‍പ്പിക്കണം.
തെരഞ്ഞെടുപ്പ് ജോലിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ഇ-ഡ്രോപ്പ് സോഫ്റ്റ് വെയര്‍. ഓരോ സ്ഥാപനത്തിനും ലഭിച്ചിട്ടുള്ള യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് വെബ്സൈറ്റില്‍ പ്രവേശിച്ച് വേണം വിവരങ്ങള്‍ നല്കാന്. അവസാന നിമിഷം വരെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കാത്തിരിക്കരുത്.
വിവരങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം അതിന്റെ പകര്‍പ്പെടുത്ത് അതാത് തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. ഓരോ ഗ്രാമപഞ്ചായത്തിലും ഇ-ഡ്രോപ് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. സംശയ നിവാരണത്തിന് അതാത് ഗ്രാമപഞ്ചായത്തുകളിലെ നോഡല്‍ ഓഫീസുമായി ബന്ധപ്പെടുക. കൂടാതെ വെബ്സൈറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന എഫ്.എ.ക്യൂ എന്ന ലിങ്കും ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: