നെയ്യാറ്റിന്‍കര: കടത്തില്‍ മുങ്ങി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ആട്ടോ മെബൈല്സില് നിന്ന് ലക്ഷങ്ങളുടെ വിലപിടിപ്പുള്ള അലുമിനിയം റാഡുകള്‍ കാണാതായി. കഴിഞ്ഞ 23നാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചത്. പൊതുമേഖലയില്‍ നിന്ന് ഇന്ത്യയിലാദ്യമായി ഓട്ടോറിക്ഷകള്‍ നിര്‍മിച്ചിരുന്ന കമ്പനിയായിരുന്നു കേരള ആട്ടോമൊബൈല്‍സ്. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം ഗുണനിലവാരത്തില്‍ പിന്നോട്ട് പോയതോടെ കടത്തില്‍ മുങ്ങി. അതിനിടയിലാണ് ലക്ഷങ്ങളുടെ അലുമിനിയം റാഡുകള്‍ കാണാതായെന്ന പരാതി പുറത്തുവരുന്നത്.
വിഎസ്എസ്സി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പാര്‍ട്ട്സുകള്‍ നിര്‍മിക്കാനായി എത്തിച്ച രണ്ടുലക്ഷം രൂപയുടെ അലുമിനിയം റാഡുകള്‍ ഗോഡൗണില്‍ നിന്ന് കടത്തി എന്നാണ് പരാതി. കൊളളയുടെ തോതു കുറയ്ക്കാന്‍ മാനേജ്മെന്റ് മനപൂര്‍വ്വം മോഷണം രണ്ടു ലക്ഷമാക്കി ചുരുക്കിയതെന്നും 10 ലക്ഷത്തിലധികം രൂപ വില വരുന്ന റാഡുകളാണ് കടത്തിയതെന്നുമാണ് ജീവനക്കാരുടെ ആരോപണം. പോലീസ് അന്വേഷണം ജീവനക്കാരെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. ഗോഡൗണിന്റെ പൂട്ട് പൊളിക്കാത്തതും 24 മണിക്കൂറും കമ്പനിക്കത്ത് സുരക്ഷാ ജീവനക്കാര്‍ ഉളളതിനാലും കളളന് കപ്പലില്‍ തന്നെയെന്ന് സൂചിപ്പിക്കുന്നു.
കമ്പനിയിലെ അഞ്ചോളം സുരക്ഷാ ജീവനക്കാരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. കൊളളയ്ക്ക് ഒത്താശ ചെയ്യുന്ന അധികാരികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപെട്ട് ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭത്തിന്ന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: