പന്തളം:പന്തളത്ത് മുടിയൂര്‍കോണത്ത് വെയിറ്റിങ് ഷെഡും, ആര്‍ എസ് എസ് എസിന്റെ കൊടിമരങ്ങളും ഞായറാഴ്ച രാത്രി സി പി എം അക്രമികള്‍ നശിപ്പിച്ചു.മുടിയൂര്‍കോണം പടിഞ്ഞാറ് വെള്ളാപ്പള്ളി ജംങ്ഷനില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വെയിറ്റിഠഗ് ഷെഡും,മഹാദേവര്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലും തോട്ടക്കോണം സ്‌കൂള്‍ ജംങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോടി മരങ്ങളും ആണ് നശിപ്പിച്ചത്.
സി പി എം പ്രവര്‍ത്തകര്‍ ആയ ആറ്റുവാശ്ശേരി ദീപു,ദൈവത്തറയില്‍ ബാബു,കൊന്തനെത്ത് ബിനു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളവരാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത് എന്ന് നാട്ടുകാര്‍ പറയുന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ മനപ്പൂര്‍വം അക്രമങ്ങള്‍ ഉണ്ടാക്കുകയാണ്.പ്രദേശത്ത് വിവിധ സാമുദായിക സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് അനുകൂലമായി നില്‍ക്കും എന്നുള്ള ഭീതിയില്‍ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ് അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് ബി ജെ പി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
















