കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ നിരുത്തരവാദിത്വപരമായ നടപടിയില്‍ വലഞ്ഞത് യാത്രക്കാര്‍. ഇന്നലെ രാവിലെ 6.15 ന് കോട്ടയത്തുനിന്നും പത്തനംതിട്ടയിലേക്കുള്ള ബസ് ആണ് സീറ്റില്‍ മുഴുവന്‍ വെള്ളം വീണ് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയില്സര്വ്വീസ് നടത്തിയത്. കോട്ടയം ഡിപ്പോയില്‍ നിന്നും രാവിലെ ആദ്യസര്‍വ്വീസ് ആരംഭിക്കുന്ന ആര്‍ആര്‍സി 376 നമ്പര്‍ ബസിന്റെ തലേദിവസത്തെ സര്‍വ്വീസ് കഴിഞ്ഞ് രാത്രിയില്‍ ഷട്ടറുകള്‍ ഇടാതെ ജീവനക്കാര്‍ പോയതാണ് എല്ലാ സീറ്റുകളും നനയാന്‍ കാരണം. രാത്രിയിലെമഴയില് സീറ്റുകള്മുഴുവന് നനഞ്ഞുകുതിര്‍ന്ന ബസ് അതേ അവസ്ഥയില്‍തന്നെ രാവിലെ സര്‍വ്വീസിന് അയയ്ക്കുകയായിരുന്നു.
ബസ്സില്‍ കയറിയയാത്രക്കാര് ആദ്യം തൂവാലകളും മറ്റും ഉപയോഗിച്ച് സീറ്റ് തുടയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും കെഎസ്ആര്‍ടിസിയുടെ പൊടിയില്‍ കുതിര്‍ന്ന സീറ്റുകള്തുടയ്ക്കാന് അതുമതിയാവില്ലെന്ന് മനസ്സിലാക്കി പിന്മാറുകയായിരുന്നു. എന്നാല്‍ ഇത് മനസ്സിലാവാതെ സീറ്റില്‍ കയറി ഇരുന്നവരാകട്ടെ വസ്ത്രങ്ങളില്‍ അഴുക്കുകള്‍ പുരണ്ടതോടെ വലഞ്ഞു. ചിലര്‍ യാത്രപാതിവഴിയില് അവസാനിപ്പിച്ച് മറ്റ് ബസുകളില്യാത്ര തുടര്‍ന്നു. ടിക്കറ്റെടുത്ത് ഞെങ്ങിഞെരുങ്ങി ് ഒഴിഞ്ഞ സീറ്റുകളെനോക്കി മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു ജീവനക്കാരുടെ നിരുത്തരപദമായ നടപടി യാത്രക്കാര്‍ക്ക് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: