Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല തീര്‍ത്ഥാടനം ; പന്തളത്തെ മുന്നൊരുക്കങ്ങള്‍ പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 08:01 pm IST
in Pathanamthitta

പന്തളം :ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പന്തളത്ത് തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനം ഭക്തരും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തുന്നവരാണ്. മുന്‍ വര്‍ഷങ്ങളില്‍ അവലോകനയോഗങ്ങളില്‍ തീരുമാനിച്ച പല കാര്യങ്ങളും പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്നിരിക്കെ ആണ് ഈ വര്‍ഷത്തെ തീര്‍ഥാടനം ആരംഭിക്കാന്‍ പോകുന്നത്. ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് ക്ഷേത്രത്തിനു സമീപം ഉണ്ടെങ്കിലും കുറച്ചു വാഹനങ്ങള്‍ക്ക് മാത്രമേ അതില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കു. വാഹനങ്ങള്‍ ഇടാന്‍ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാല്‍ എം സി റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ വിളിച്ചു വരുത്തും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ കണ്ടെത്തി എങ്കിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് ആവശ്യംഉയരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ വേണ്ട ദിശാബോര്‍ഡുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.പന്തളം കുളനട പഞ്ചായത്തുകളുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വലിയപാലത്തിലും തൂക്ക് പാലത്തിലും വേണ്ടത്ര വൈദ്യുതി എത്തിക്കാന്‍ ഉള്ള നടപടികള്‍ ഇതുവരെ ആയിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേത്രത്തിനു സമീപം ഉള്ള ലാട്രിന്‍, ഷെല്‍ട്ടര്‍ എന്നിവ സൗജന്യമാക്കി എങ്കിലും യഥാസമയം വൃത്തിയാക്കാത്തതിനാല്‍ ഭക്തര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന പന്തളത്ത് വിരിവെക്കാനും ലാട്രിന്‍ സൗകര്യവും ഒരുക്കണം എന്ന് ഭക്തരുടെ വളരെ നാളത്തെ ആവശ്യം അധികാരികള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

ഈ വര്‍ഷം എങ്കിലും ഇതിനൊരു മാറ്റം ഉണ്ടാകണം.തീര്‍ഥാടന കാലത്ത് ക്ഷേത്രത്തിനു സമീപം ഉള്ള പ്രദേശങ്ങളില്‍ പവര്‍കട്ട് ഉണ്ടാകാതിരിക്കാനും യാചക നിരോധനം ഏര്‍പ്പെടുത്താനും ഉള്ള മുന്‍ വര്‍ഷങ്ങളിലെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപെടാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിനു സമീപം തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യം ആണ്.

ക്ഷേത്ര കുളിക്കടവില്‍ സുരക്ഷാ സംവിധാനം ഒരുക്കുകയും തകര്‍ന്ന് കിടക്കുന്ന കടവ് പുനര്‍ നിര്‍മ്മിക്കാനും വേണ്ട നടപടികള്‍ ആയിട്ടില്ല.

ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പ ഭക്തരില്‍ നിന്ന് ഹോട്ടലുകളിലെ ഭക്ഷണത്തിനു വ്യത്യസ്ഥ വിലകള്‍ ആണ് വാങ്ങുന്നത്.ഇതിനു ഒരു അറുതി വരുത്തുവാന്‍ മുന്‍ വര്‍ഷങ്ങളില്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം ആണ്.

തീര്‍ഥാടനത്തിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ട പന്തളം പഞ്ചായത്ത് ഭരണം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തന പദ്ധതികളിലും പന്തളത്തെ ഉള്‍പ്പെടുത്തിയാല്‍ ഇതിനൊക്കെ കുറെ എങ്കിലും വ്യത്യാസം വരും. പന്തളത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഉള്ള കുറുന്തോട്ടയം പാലത്തിന്റെ പണികള്‍ ആരംഭിക്കും എന്ന് എം എല്‍ എ യുടെ വാക്കുകളും പാഴ്‌വാക്കായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.