പെരിന്തില്മണ്ണ: തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് നിമിഷങ്ങള്‍ക്കകം മുന്നണികളെ പോലും അമ്പരപ്പിച്ച് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തി. ആലിപറമ്പ് ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ് മുഴന്നമണ്ണയില്‍ സിപിഎം സീറ്റ് മോഹിയുടെയും പെരിന്തല്‍മണ്ണ നഗരസഭയിലെ 16-ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സീറ്റ് മോഹിയുടെയും ഫഌക്സ് ഉയര്‍ന്നു കഴിഞ്ഞു. സീറ്റുകള്‍ സംബന്ധിച്ച് ഇരുമുന്നണികളിലും ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല. മുന്നണികള്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ കഴിയുമെന്നിരിക്കെയാണ് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയത്. എന്നാല്‍ സിപിഎമ്മിലും ലീഗിലും നടക്കുന്ന ഗ്രൂപ്പ് കളിയുടെ ഭാഗമാണ് ഈ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്ന് ഇരുപക്ഷത്തെയും അണികള്‍ പറയുന്നു. ഭരണ നേതൃത്വം പിടിച്ചടക്കാനുള്ള ഗ്രൂപ്പ് നേതാക്കളുടെ തന്ത്രമായും ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ അണികള്‍ വിലയിരുത്തുന്നു. അതേസമയം കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. വര്‍ഷങ്ങളായി മലപ്പുറം ജില്ലയില്‍ തങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ലീഗ് ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. സീറ്റ് തരാതിരിക്കാനുള്ള ലീഗ് തന്ത്രമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗസ് നേതാക്കള്‍ തന്നെ പറയുന്നു. എന്തായാലും ഫഌക്സ് യുദ്ധം ഒരു തുറന്ന പോരിലേക്കാണ് ഇരു മുന്നണികളെയും നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: