ഷാര്‍ജ: വാഹനാപകടത്തില്‍ സാരമായി പരുക്ക് പറ്റിയ കാസര്‍കോഡ് കുമ്പള സ്വദേശി മുഹമ്മദ് സലീമിന് ഷാര്‍ജ സിവില്‍ കോടതി അറുപത്തിയാറ് ലക്ഷം ഇന്ത്യന്‍ രൂപ (മൂന്ന് ലക്ഷത്തി അറുപത്തി യാറായിരത്തി നാനൂറ്റി അമ്പത് ദിര്‍ഹം) നല്കാന് വിധിച്ചു. 2011ല്‍ ഷാര്‍ജയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മലയാളിയായ ഡ്രൈവര്‍ ചാലില്‍ അഹമ്മദാണ് അപകടം ഉണ്ടായ ഷാര്‍ജ മുന്‍സി പ്പാലിറ്റിയുടെ വാഹനം ഓടിച്ചിരുന്നത്. ട്രാഫിക് നിയമം ലംഘിച്ച് വാഹനമൊടിച്ചതാണ് അപകടകാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. സന്ദര്‍ശന വീസയിലെത്തി ജോലി നോക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ മുഹമ്മദ് സലീമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ സിവില്‍ കോടതിയില്‍ ഒരു മില്യണ്‍ ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവിശ്യപ്പെട്ട് ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ചെയ്തു. സലീമിന് വേണ്ടി അഡ്വക്കേറ്റ് അലി ഇബ്രാഹീം അല്‍ ഹമ്മാദി കേസ് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: