തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി രമേശ്. ബിജെപി ആറന്നൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചിന്തിക്കുന്നു. സുകന്യ സമൃദ്ധി യോജനയും, മുദ്ര ബാങ്ക് പദ്ധതിയും യുവ തലമുറയ്ക്ക് വേണ്ടി ഉള്ളതാണ്. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.സിപി എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും ബിജെപി യിലേക്ക് മാറി വന്ന 25 പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മെമ്പര്‍ഷിപ് വിതരണം നടത്തി . ബിജെപി ആറന്നൂര്‍ മേഖലാ കാര്യാലയം ഉദ്ഘാടനവും എം.ടി. രമേശ് നിര്‍വഹിച്ചു. ആറന്നൂര്‍ മേഖലാ അദ്ധ്യക്ഷന്‍ ഗണേശന്, ബിജെപി സംസ്ഥാന സമിതി അംഗം പൂന്തുറ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്, പത്മകുമാര്‍,ഉദയന്‍, എസ്.കെ.പി രമേശ് ,മണികണ്ഠന്, ജ്യോതീന്ദ്ര കുമാര്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കരമന പ്രവീണ്‍ ,മണ്ഡലം പ്രസിഡന്റ് ആറന്നൂര്‍ അഖില്‍ എന്നിവര്‍ സംസാരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: