കാസര്‍കോട്: നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടം കഴിഞ്ഞ മൂന്ന് സീസണുകളിലായി നടത്തിയ കാസര്‍കോട് മഹോത്സവത്തില്‍ നിന്ന് സ്വരൂപിച്ച പണം കൊണ്ട് ജനറല്‍ ആശുപത്രിയിലേക്ക് രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ വാങ്ങി നല്കി. മഹോത്സവത്തില്‍ നിന്നും സ്വരൂപിച്ച 21 ലക്ഷം രൂപയില്‍ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. മുന്ന് ലക്ഷം രൂപയുടെ അനുബന്ധ സാമഗ്രികള്‍ യൂണിറ്റില്‍ ഉടന്‍ എത്തും. ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം ഇതോടെ എട്ടായി. പുതുതായി രണ്ട് യൂണിറ്റുകള്‍ കൂടി എത്തിയതോടെ ജില്ലയിലെ നിര്‍ധനരായ നിരവധി വൃക്കരോഗികള്‍ക്കാണ് ആശ്വാസമാകുന്നത്.
ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഡയാലിസിസ് യൂണിറ്റുകള്‍ ആശുപത്രിക്ക് കൈമാറി. ജില്ലാ കളക്ടര്‍ പിഎസ്.മുഹമ്മദ് സഗീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഡിഎം എച്ച്.ദിനേശന്, കാസര്‍കോട് നഗരസഭ ചെയര്മാന് ടി.ഇ അബ്ദുളള, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു, നഗരഭാകൗണ്സിലര് അര്ജ്ജുനന് തായലങ്ങാടി, ഫിനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പു നായര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം.സി വിമല്‍രാജ്, ആശുപത്രി സൂപ്രണ്ട് ഡോ.വി.എ.രഞ്ജിത്ത്, ഡോ.കുഞ്ഞിരാമന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: