മഞ്ചേരി: ഗുരുദേവ ദര്‍ശനം ഉള്‍കൊള്ളാന്‍ സിപിഎമ്മിനാവില്ലെന്ന് എന്‍ഡിപി യോഗം ഡയറക്ടര്‍ അഡ്വ.എം.രാജന് അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലാണ് ഏറ്റവും കൂടുതല്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നത് ജാതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ നേതാക്കന്മാരുടെ പേരിനൊപ്പമുള്ള ജാതിപേര് ഇന്നും നിലനില്ക്കുന്നു. ഇതിന് മാറ്റം വരുത്താന്‍ പാര്‍ട്ടി തയ്യാറാകത്തതെന്തുകൊണ്ട്. കാലങ്ങളായി അണികളെ വഞ്ചിച്ചതിന്റെ ഫലമാണ് ഇന്ന് സിപിഎം അനുഭവിക്കുന്നത്. ബിജെപിയുമായി എസ്എന്‍ഡിപി അടുക്കുന്നതിന് കമ്മ്യൂണിസ്റ്റുകാര്‍ വിഷമിച്ചിട്ട് കാര്യമില്ല. വര്‍ഗീയത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് സിപിഎമ്മിലാണ്. ആരെയും നിര്‍ബന്ധിച്ച് എസ്എന്‍ഡിപി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും കൊണ്ടുപോകില്ല. പക്ഷേ സിപിഎമ്മിന്റെ ക്രൂരമുഖം തിരിച്ചറിഞ്ഞ മുഴുവന്‍ ഈഴവരും എസ്എന്‍ഡിപിക്കും ബിജെപിക്കും ഒപ്പം നില്ക്കും. ബിജെപി-എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ സിപിഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.എം.കദംബന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കാലാതിവര്‍ത്തിയായ ഋഷി ദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും എന്ന വിഷയത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് പ്രഭാഷണം നടത്തി.ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ബിജെപി ദേശീയസമിതിയംഗം അഡ്വ.മാഞ്ചേരി നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: