ഐക്കരപ്പടി: അറവുശാല വിദ്യാലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതായി പരാതി. വെണ്ണായൂര്‍ എയുപിബി സ്കൂളിന് തൊട്ടുമുന്നിലായി പ്രവര്‍ത്തിക്കുന്ന അറവുശാല ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി കഴിഞ്ഞു. സ്കൂള്‍ ഗെയിറ്റില്‍ നിന്നും വെറും പത്ത് മീറ്റര്‍ മാറിയാണ് അറവുശാല പ്രവര്‍ത്തിക്കുന്നത്.
നിയമപ്രകാരം വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്താന്‍ പാടില്ല. ഇറച്ചി ലഹരി അല്ലെങ്കിലും കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് വിഘാതമാകുന്ന ഘടകങ്ങള്‍ വിദ്യാലയ പരിസരത്ത് വില്‍ക്കരുതെന്നും നിയമമുണ്ട്. ഇത്തരം നിയമങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് അറവുശാല പ്രവര്‍ത്തിക്കുന്നത്.
സ്കൂള്‍ അധികൃതരും രക്ഷിതാക്കളും നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. പഞ്ചായത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഇതിവിടെ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അറവുശാലയുടെ നടത്തിപ്പുകാരന് ലീഗ് പ്രവര്‍ത്തകനും പഞ്ചായത്ത് ഭരിക്കുന്ന ലീഗ് ആയതിനാലും അറവുശാല ഇന്നും അവിടെ തന്നെ നിലനില്ക്കുന്നു. കുട്ടികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ ലീഗിന്റെ നേതാക്കളെയും കണ്ടിരുന്നു. പക്ഷേ അറവുശാല മാറ്റാന്‍ പറ്റില്ലെന്ന നിലപാടില്‍ തന്നെയാണ് അവരും.
അറവുശാല സ്കൂള്‍ പരിസരത്ത് നിന്നും മാറ്റിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതിന് മുമ്പ് കലക്ടര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: