തിരുവനന്തപുരം: കേരളാ ക്ഷേത്ര സംരക്ഷണസമിതി 50-ാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ആറ്റുകാല്‍ ക്ഷേത്രസന്നിധിയില്‍ ആയിരം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ലളിതസഹസ്രനാമജപം നടന്നു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രകുറുപ്പിന്റെ അധ്യക്ഷതയില്‍ നടന് സുരേഷ്ഗോപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാതൃസമിതി സംസ്ഥാന അധ്യക്ഷ വി.ടി. രമ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.എല്‍. വിജയകുമാരി, സംസ്ഥാന സെക്രട്ടറിമാരായ ജി.ബി. ദിനചന്ദ്രന്, ഡോ. ശ്രീഗംഗ, കെ.എസ്. വിജയന്, എസ്. രമാദേവി, ജയകുമാരി, അഡ്വ. ബേബി ഗോപാല്‍, ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് കെ.പി. രാമചന്ദ്രന്‍നായര്‍, പ്രസിഡന്റ് വിനോദ്, കൊഞ്ചിറവിള ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് സുനില്‍കുമാര്‍, സിമി ജ്യോതിഷ്, ജില്ലാ സെക്രട്ടറി വി.ജി. ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: