തിരുവനന്തപുരം: കേരളക്കരയിലെ ബ്രാഹ്മണ ആചാര്യന്മാരുടെ അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് അഖില കേരള തന്ത്രിമണ്ഡലത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനവും തിരുവനന്തപുരം ജില്ലാവാര്‍ഷികസമ്മേളനവും നടന്നു.
മാറിവരുന്ന സര്‍ക്കാരുകള്‍ ബ്രാഹ്മണ തന്ത്രിമാരോടുള്ള അവഗണന അവസാനിപ്പിക്കുക, കൊച്ചി-മലബാര്‍ ദേവസ്വംബോര്‍ഡുകളില്‍ അര്‍ഹമായ പ്രാതിനിത്യം ഉറപ്പുവരുത്തുക, ആചാര്യന്മാരെ സമൂഹത്തിന്റെ പരിഷ്കര്‍ത്താക്കള്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കുക, അടുത്ത തലമുറയിലേക്ക് ആചാരാനുഷ്ഠാനങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനായി ആചാരാനുഷ്ഠാന സംസ്കൃത സര്‍വകലാശാല സ്ഥാപിക്കുക, പഠന കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുക, ദുരിതം അനുഭവിക്കുന്ന താന്ത്രിക ആചാര്യന്മാര്ക്ക് സാമ്പത്തിക ചികിത്സാ പദ്ധതികള്‍, ഇന്‍ഷ്വറന്‍സ് എന്നിവ ഏര്‍പ്പെടുത്തുക, താന്ത്രികസ്ഥാനം കൈമാറുന്നതിന് വ്യക്തമായ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലകേരള തന്ത്രിമണ്ഡലം അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയത്.
തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം രാവിലെ 8 മുതല്‍ ജില്ലാ പ്രസിഡന്റ് വാഴയില്‍ മഠം എസ്. വിഷ്ണുനമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാനപ്രസിഡന്റ് എസ്. നീലകണ്ഠന് പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, സംസ്ഥാന ട്രഷറര്‍ നീലമന വി.ആര്. നമ്പൂതിരി, ജില്ലാ സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന് മ്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറി എം. മഹാദേവന് പോറ്റി ട്രഷറര്‍ വി.എസ്. ഉണ്ണികൃഷ്ണന്, വൈസ്പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ പോറ്റി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: