കണ്ണൂര്‍: 20 മുതല്‍ 25 വരെയാണ് കണ്ണൂരില്‍ ് നടക്കുന്ന കണ്ണൂര്‍ ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങളായി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ഫോക്ലോര് അക്കാദമി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കണ്ണൂര്‍ ആകാശവാണി, സംഗീത കലാക്ഷേത്രം എന്നിവയുടെ നേതൃത്വത്തിലാണ് ദസറ ആഷോഷം. വിവിധ കലാപരിപാടികള്‍, നൃതനൃത്യങ്ങള്, ഗാനമേള എന്നിവക്ക് പുറമെ കണ്ണൂര്‍ ചരിത്രം സെമിനാര്‍, ആദിവാസി ഫെസ്റ്റ്, യൂത്ത് പ്രോഗ്രാം എന്നിവയും നടക്കും. വിദ്യാരംഭ ദിവസം ജില്ലാ ലൈബ്രറിയില്‍ കുട്ടികളെ എഴുത്തിനിരുത്തും. കലക്ടര്‍ പി ബാലകിരണിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ നടന്ന ആലോചനാ യോഗത്തില്‍ ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു, ഒഎന് രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: