പെരിങ്ങര: ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കുളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും നടന്നു. പൊതുപരിപാടി എംഎല്‍എ മാത്യുടി തോമസ് ഉദ്ഘാടനം ചെയ്തു. സ്കുളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 75ലക്ഷം രൂപയുടെ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന് അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സലര്‍ അലക്സാണ്ടര്‍ കാരക്കലിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബികാമോഹന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, ബ്ലോക്ക് പഞ്ചായത്തഗം അനില്‍മേരി ചെറിയാന്, പഞ്ചായത്ത് അംഗങ്ങളായ ആശാദേവി, എ. ശശികുമാര്‍, മുന്‍ വൈസ്പ്രസിഡന്റ് പ്രമേദ് ഇളമണ്‍, പിടിഎ പ്രസിഡന്റ് അമ്പിളി ജി നായര്‍ കെ.അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: