കണ്ണൂര്‍: പാര്‍ലമെന്റ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപിക്ക് കണ്ണൂര്‍ ജനത 7 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ സ്വീകരണം നല്‍കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂര്‍ വീറ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ബിജെപി ദേശീയസമിതിയംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി മഹേഷ് ചന്ദ്രബാലിഗ-ചെയര്മാന്, അഡ്വ.വി.രത്നാകരന്-ജനറല്‍ കണ്‍വീനര്‍, എം.കെ.വിനോദ്, ടി.സി.മനോജ്, ഭാഗ്യശീലന്‍ ചാലാട്, ഡോ.വി.വി.ചന്ദ്രന്, അഡ്വ.അംബികാസുതന്‍-വൈസ് ചെയര്മാന്മാര്, പി.വിനേഷ് ബാബു, കെ.ജി.ബാബു, പി.എ.റിത്തേഷ്, കെ.പ്രശോഭ്-കണ്‍വീനര്‍മാര്‍, സുശീല്‍ കുമാര്‍, സുര്‍ജിത്ത്-പ്രചരണം എന്നിവരെ തെരഞ്ഞെടുത്തു. പൗര സ്വീകരണത്തില്‍ പി.കെ.ശ്രീമതി എംപി, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, കലക്ടര്‍, രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: