അടൂര്‍: പന്നിവിഴ സഹകരണബാങ്ക് പ്രസിഡന്റിനെതിരേ സിപിഐ ഭരണസമിതിയംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതോടെ പാര്‍ട്ടിയിലെ തമ്മിലടി മറനീക്കി പുറത്തുവന്നു.
സിപിഐക്കാരനായ ബാങ്ക് പ്രസിഡന്റ് കെ.വിധുവിനെതിരേയാണ് ഭരണസമിതിയിലെ അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. സിപിഐ അംഗങ്ങളായ വിശ്വനാഥകുറുപ്പ്, സൈമണ്‍ തോമസ്, ആര്.സനല്‍കുമാര്‍, കെ.ശശിധരന്, ഷാരലാല്ജി, അനില്‍ പി.കോശി, എന്നിവരാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. മുന്‍ ധാരണപ്രകാരം മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം മാറാത്ത സാഹചര്യമാണെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍ ധാരണ ഇല്ലെന്ന് പ്രസിഡന്റും പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തീയതികൂടി പ്രഖ്യാപിച്ചതോടെ അനുരഞ്ജനശ്രമങ്ങളുമായി സിപിഎം രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: